സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ് നടൻ ജയറാമും സുരേഷ് ഗോപിയും. ജയറാമിന്റെ ജീവിതപങ്കാളിയും നടിയുമായ പാര്‍വതി (അശ്വതി) തനിക്ക് സഹോദരിയെ പോലെയാണെന്ന് പലപ്പോഴും അഭിമുഖങ്ങളില്‍ സുരേഷ് ഗോപി പറയാറുണ്ട്. ദത്ത് പെങ്ങള്‍ എന്നാണ് പാര്‍വതിയെ സുരേഷ് ഗോപി വിശേഷിപ്പിക്കാറുള്ളത്.

പരസ്പരം ട്രോളാൻ മാത്രം സ്വാതന്ത്ര്യവും ജയറാമിനും സുരേഷ് ഗോപിയ്ക്കും ഇടയിലുണ്ട്. ജയറാമിന്റെ മിമിക്രികളും തമാശകളും ട്രോളുകളുമൊക്കെ ഏറെ ആസ്വദിക്കുന്ന ആള്‍ കൂടിയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ, സുരേഷ് ഗോപിയെ ട്രോളി കൊണ്ട് ജയറാം ഷെയര്‍ ചെയ്ത വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്തിടെ ഒരു പരിപാടിയ്ക്കിടയില്‍ ‘അലവൈകുണ്ഠപുരം’ എന്ന തെലുങ്ക് ചിത്രത്തിലെ ‘സാമജവരഗമന’ എന്ന ഗാനം പാടുന്ന സുരേഷ് ഗോപിയുടെ വീഡിയോ വൈറലായിരുന്നു. വരികളില്‍ തെറ്റുണ്ടെങ്കിലും അപാരമായ ആത്മവിശ്വാസത്തോടെ ‘സാമജവരഗമന’ ആലപിക്കുന്ന സുരേഷ് ഗോപിയെ ആണ് ആ വീഡിയോയില്‍ കാണാൻ സാധിക്കുക.ആ വൈറല്‍ വീഡിയോ അനുകരിക്കുകയാണ് ജയറാം ഇപ്പോള്‍. സുരേഷ് ഗോപിയുടെ ചിത്രങ്ങളിലെ ഐക്കോണിക് മാനറിസങ്ങളും ആക്ഷനുകളുമെല്ലാം ഗാനത്തിനിടയില്‍ ജയറാം അനുകരിക്കുന്നതും വീഡിയോയില്‍ കാണാം.

ജസ്റ്റ് ഫോര്‍ ഫണ്‍ എന്ന ക്യാപ്ഷനോടെയാണ് ജയറാം വീഡിയോ ഷെയര്‍ ചെയ്തത്. ഇവരുടെ ബോണ്ട് അപാരമാണ്, മനുഷ്യൻ വളരും തോറും കുഞ്ഞാവുകയാണല്ലോ, ഡാ. രവീ, അന്നു രണ്ടു കുപ്പി രക്തം തന്നു നിന്റെ ജീവൻ രക്ഷിച്ചതു ഡെന്നീസ് അച്ചായൻ അല്ലിയോടാ, എന്നിട്ടിപ്പോഡെന്നിസിനോട് രവിശങ്കര്‍ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, ജയറാമേട്ടനും സുരേഷേട്ടനും തമ്മില്‍ ഉള്ള ആ ഫ്രണ്ട്ഷിപ് എത്രത്തോളം ഉണ്ടെന്ന് ഇതില്‍ നിന്നു തന്നെ അറിയാം.ഇതിലും വലിയ ട്രോള്‍ കിട്ടാനില്ല…എന്നിങ്ങനെ പോവുന്നു കമന്റുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക