ഹല്‍ദി ആഘോഷത്തില്‍ ആടിപ്പാടി ജയറാമും കുടുംബവും. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജയറാമിന്റെ അടുത്ത ബന്ധുവായ അനുരാഗ് പ്രദീപിന്റെ വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാര്‍വതി, മകള്‍ മാളവിക, മകന്‍ കാളിദാസ് എന്നിവര്‍ക്കൊപ്പം ചുവടുവയ്ക്കുകയാണ് ജയറാം.

ചെന്നൈയില്‍ വച്ചായിരുന്നു വിപുലമായ രീതിയില്‍ ഹല്‍ദി ചടങ്ങ് നടന്നത്. ഇതിനോടകം തന്നെ ആരാധകര്‍ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു. നിരവധിപേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. ജയറാമിന്റെ ഡാന്‍സിനെ പ്രശംസിച്ചുകൊണ്ടാണ് കൂടുതല്‍ കമന്‍ഡുകളും വന്നിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക