വീട്ടിലെ രസകരമായ കാഴ്ച്ചകള്‍ നിറഞ്ഞ വീഡിയോകള്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ നടൻ ജയറാം ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.പിടയ്ക്കുന്ന മീനുമായി നില്‍ക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം. ഒരു ടീഷര്‍ട്ടും ലുങ്കിയുമാണ് താരത്തിന്റെ വേഷം. വീട്ടിലാണോ അതോ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നാണോ എന്ന് വ്യക്തമല്ല.

മനസ്സിനക്കരെയിലെ ‘ചെണ്ടയ്‌ക്കൊരു കോലുണ്ടെടാ’ എന്ന ഗാനം പശ്ചാത്തലമായി കേള്‍ക്കാം. കറി വച്ചിട്ട് അറിയിക്കാമെന്നാണ് വീഡിയോയ്ക്ക് അവസാനം താരം പറയുന്നത്.മീൻ എങ്ങനെ പാകം ചെയ്യണമെന്നുള്ള കാര്യങ്ങള്‍ ആരാധകരും കമന്റ് ബോക്സില്‍ പറയുന്നുണ്ട്. കറി ഉണ്ടാക്കി കഴിഞ്ഞ് തങ്ങളോട് പറയാൻ മറക്കരുതെന്നും പലരും ഓര്‍മിപ്പിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറച്ച്‌ നാളുകള്‍ക്ക് മുൻപ് തന്റെ കൃഷിയിടത്തിലെ ദൃശ്യങ്ങള്‍ ജയറാം പങ്കുവച്ചിരുന്നു. തന്റെ തോട്ടത്തില്‍ കായ്ച്ച തക്കാളിയും മത്തങ്ങയും വെള്ളരിയുമൊക്കെ ശേഖരിച്ച്‌ നടക്കുകയായിരുന്നു ജയറാം. അന്നും മനസ്സിക്കരെയിലെ ഗാനമാണ് പശ്ചാത്തലമായി നല്‍കിയത്. ചിത്രത്തില്‍ റെജി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. നയൻതാരയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ‘മനസ്സിനക്കരെ.’മിഥുൻ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഒസ്‌ലര്‍’ ആണ് ജയറാമിന്റെ പുതിയ ചിത്രം. ഒരിടവേളയ്ക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറങ്ങിയിരുന്നു. വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക