മുന്‍ മന്ത്രി ടി യു കുരുവിളയുടെ വസതിയില്‍ ഉള്‍പ്പെടെ കോതമംഗലത്തും പരിസരത്തുമായി ഇരുപതോളം സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് (ഐടി) വ്യാഴാഴ്ച റെയ്ഡ് നടത്തി. എറണാകുളത്തെ കേരള കോണ്‍ഗ്രസ് നേതാവ് ഷിബു തെക്കുംപുറത്തിലിന്റെയും വീട്ടില്‍ റെയ്ഡ് നടന്നു. വിവിധ ബാങ്കിംഗ് ഇതര ധനകാര്യ കമ്ബനികളും (എന്‍ബിഎഫ്സി) ക്വാറി സ്ഥാപനങ്ങളും നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.കൊച്ചിയില്‍ നിന്നുള്ള ഐടി അന്വേഷണ വിഭാഗം രാവിലെ 10 മണിയോടെ കുരുവിളയുടെ വീട്ടിലെത്തി.

കോതമംഗലത്തെ വിവിധ എന്‍ബിഎഫ്സികളില്‍ മുന്‍ മന്ത്രി നടത്തിയ നിക്ഷേപത്തെക്കുറിച്ച്‌ വകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. രാത്രി വരെ തിരച്ചില്‍ തുടര്‍ന്നു. കുരുവിളയുടെ വസതിക്ക് പുറമെ കോതമംഗലം കെഎല്‍എം ടവറില്‍ സ്ഥിതി ചെയ്യുന്ന കെഎല്‍എം ഗ്രൂപ്പിന്റെ ആസ്ഥാനത്തും അനുബന്ധ സ്ഥാപനമായ ടിയാന ജ്വല്ലറിയിലും സംഘം പരിശോധന നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവും കെഎല്‍എം ഗ്രൂപ്പ് ചെയര്‍മാന്‍ ഷിബു തെക്കുംപുറത്തിന്റെ വീട്ടിലും സംഘം പരിശോധന നടത്തി. സ്വര്‍ണം, ധനകാര്യം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കെഎല്‍എം ഗ്രൂപ്പിന്റെ മറ്റ് ഡയറക്ടര്‍മാരുടെയും നിക്ഷേപകരുടെയും വീടുകളിലും പരിശോധന നടന്നു. 2015ലും നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച്‌ കെഎല്‍എം ഗ്രൂപ്പിന്റെ ഓഫീസില്‍ വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക