ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ട്രൈബ്യുണലുകളിലെ ഒഴിവുകള്‍ നികത്താന്‍ കേന്ദ്രസര്‍ക്കാരിന് രണ്ടാഴ്ച കൂടി സുപ്രിംകോടതി അനുവദിച്ചു.

നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനും കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. ചില ഒഴിവുകള്‍ മാത്രം നികത്തി മറ്റുള്ളവ ഒഴിച്ചിടുന്നത് എന്തുകൊണ്ടാണെന്ന് സുപ്രിംകോടതി ചോദിച്ചു. കോടതിയലക്ഷ്യ നടപടിക്ക് തത്ക്കാലം മുതിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെപ്റ്റംബര്‍ മാസം 39 ഒഴിവുകള്‍ നികത്തിയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇത് സുപ്രിം കോടതി മുഖവിലക്കെടുക്കെടുത്തില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക