മലയാളികളുടെ പ്രിയ നടനാണ് ജയറാം. വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി മികച്ച കഥാപാത്രങ്ങളെയാണ് ജയറാം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഒപ്പം കുടുംബ നായകന്‍ എന്ന പേരും ജയറാമിന് സ്വന്തമായി. മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ, തമിഴ് ഭാഷാ ചിത്രങ്ങളിലും ജയറാം തന്റെ സ്ഥാനം ഊട്ടി ഉറപ്പിച്ചുകഴിഞ്ഞു. പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹമാണ്ഡ ചിത്രമാണ് ജയറാമിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ നോണ്‍സ്റ്റോപ് കോമഡിയുമായി ജയറാം എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അക്കാര്യം വീണ്ടും ഓര്‍മിപ്പിക്കുന്ന തരത്തിലൊരു വീഡിയോയാണ് പുറത്തുവരുന്നത്.

ട്രെയിലര്‍ ലോഞ്ചിനിടെ നടന്‍ പ്രഭുവിനെ ജയറാം അനുകരിച്ചിരുന്നു. പ്രഭു മണിരത്നത്തോട് വിശക്കുന്നുവെന്ന് പറയുന്നാരു രംഗം ഏറെ രസകരമായാണ് ജയറാം വേദിയില്‍ അവതരിപ്പിച്ചത്. ‘മണി പസിക്കിത് മണി’ എന്ന ആ ഡയലോഗ് ജയറാമിനോട് പറയുന്ന ഹോട്ടല്‍ ജീവനക്കാരനാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക.ജയറാമിനൊപ്പം പാര്‍വതിയും മകള്‍ മാളവികയും ഉണ്ട്. മൂവരും ഭക്ഷണം കഴിക്കാനായി ഇരുന്നതും ഹോട്ടലിലെ ഒരു ജീവനക്കാരന്‍ ‘മണി പസിക്കിത് മണി’ എന്ന് പറയുകയാണ്. ആദ്യം ഒന്നമ്ബരന്ന ജയറാം ജീവനക്കാരനെ നോക്കി ചിരിക്കുന്നത് വീഡിയോയില്‍ കാണാം. കാളിദാസ് ജയറാം ആണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെപ്റ്റംബര്‍ 30നാണ് പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്തത്. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. രണ്ട് ഭാഗങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ആഴ്‌വാര്‍ക്കടിയന്‍ നമ്ബി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. വിക്രം, ജയംരവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക