മീന വീണ്ടും മലയാളത്തിലേക്ക് . ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആനന്ദപുരം ഡയറീസ് എന്ന ചിത്രത്തില്‍ മീനയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വേര്‍പാടിനെ തുടര്‍ന്ന് അഭിനയരംഗത്തുനിന്ന് മാറി നില്‍ക്കുകയായിരുന്നു .15 മാസത്തിനുശേഷം മീന അഭിനയരംഗത്തേക്ക് മടങ്ങിവരുന്നത് മലയാളത്തിലൂടെയാണ് എന്ന പ്രത്യേകതയുണ്ട്.

മലയാളത്തില്‍ ബ്രോ ഡാഡി ആണ് മീന അവസാനമായി അഭിനയിച്ച ചിത്രം.2022 ജൂണ്‍ 28ന് ആണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണമടയുന്നത്.തുടര്‍ന്ന് മീനയ്ക്ക് ആശ്വാസം പകര്‍ന്നത് സുഹൃത്തുക്കളുടെ സംഘമായിരുന്നു. അഭിനയരംഗത്തേക്ക് മടക്കി കൊണ്ടുവരാൻ സുഹൃത്തുക്കള്‍ ആഗ്രഹിച്ചിരുന്നതാണ്. കല്‍പ്പറ്റയില്‍ ചിത്രീകരണം ആരംഭിച്ച ആനന്ദപുരം ഡയറീസിന്റെ ലൊക്കേഷനില്‍ മീന ജോയിൻ ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശ്രീകാന്ത്, മനോജ് കെ. ജയൻ, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന,ജാഫര്‍ ഇടുക്കി, റോഷൻ റൗഫ്, ജയകുമാര്‍, ജയരാജ് കോഴിക്കോട്,സൂരജ് തേലക്കാട്, മീര നായര്‍,മാല പാര്‍വതി,ദേവിക ഗോപാല്‍ നായര്‍,രമ്യ സുരേഷ്,ആര്‍.ജെ അഞ്ജലി,കുട്ടി അഖില്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നീല്‍ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശശി ഗോപാലൻ നായര്‍ കഥയെഴുതി നിര്‍മ്മിക്കുന്ന ചിത്രത്തിന് സജിത് പുരുഷൻ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദ്,മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ഷാൻ റഹ്മാൻ, ആല്‍ബര്‍ട്ട് വിജയൻ എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റര്‍ അപ്പു ഭട്ടതിരി.പ്രൊഡക്ഷൻ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത്. പി .ആര്‍ .ഒ എ. എസ് ദിനേശ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക