കോട്ടയം പാലായില്‍ ഹോട്ടല്‍ കത്തി നശിച്ചു. ശരവണ എന്ന പേരില്‍ നഗരസഭ മാര്‍ക്കറ്റ് കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലാണ് അഗ്നിക്ക് ഇരയായത്. ഇന്ന് രാവിലെ പത്തിനായിരുന്നു അപകടം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അടുക്കളയില്‍നിന്നുമാണ് തീപടര്‍ന്നത്.

ഹോട്ടലിന്‍റെ ഇരുനിലകളും കത്തിനശിച്ചു. അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. അപകടസമയത്ത് ഇരുപതോളം പേര്‍ ഹോട്ടലിയുണ്ടായിരുന്നു. ഏകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുക്കളയിൽ പൂരി വറക്കുന്നതിനിടെ എണ്ണയിലേക്ക് തീ പടർന്ന് ആളിക്കത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ജീവനക്കാരും ഭക്ഷണം കഴിക്കാൻ എത്തിയ ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ളവരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടത് വൻ ദുരന്തം ഒഴിവാക്കി. മൂന്നു വർഷങ്ങൾക്കു മുമ്പ് ഇതേ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിന് സമാനമായ രീതിയിൽ തീ പിടിച്ചിരുന്നു. അന്നും ഇരുനിലകളും കത്തി നശിച്ചിരുന്നു. ആ സമയത്ത് അറേബ്യൻ ഗ്രിൽ എന്ന പേരിൽ ഇപ്പോൾ ഹോട്ടലിൽ നടത്തുന്ന വ്യക്തി തന്നെയാണ് ഹോട്ടൽ നടത്തിയിരുന്നത്. തീപിടുത്തത്തിന് ശേഷം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ശരവണ ഭവൻ എന്ന പേരിൽ പുതുതായി ഹോട്ടൽ തുറക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക