ഹോളിവുഡ് താരം ക്രിസ്റ്റിയന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം പറന്നു പൊങ്ങിയതിനു പിന്നാലെ കരീബിയൻ കടലിലേക്ക് പതിക്കുകയായിരുന്നു. ക്രിസ്റ്റ്യന്‍ ഒലിവര്‍ (51), മക്കളായ മഡിത (10), അന്നിക്(12), വിമാനത്തിന്റെ പൈലറ്റ് റോബര്‍ട്ട് സാച്ച്‌സ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

ഗെനേഡിന്‍സിലെ ചെറു ദ്വീപായ ബെക്വിയയില്‍ നിന്ന് സെന്റ് ലൂസിയയിലേക്ക് പോവുന്നതിനിടെ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.അപകടത്തിനു പിന്നാലെ മത്സ്യത്തൊഴിലാളികളും ഡൈവര്‍മാരും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ നാല് മൃതദേഹങ്ങളും കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക