നയന്‍താരയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഇപ്പോള്‍ മക്കളാണ്. സിനിമ തിരക്കുകള്‍ ഒഴിഞ്ഞാല്‍ അവര്‍ക്ക് അരികിലേക്ക് ഓടിയെത്താന്‍ നയന്‍താര ശ്രമിക്കാറുണ്ട്. ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്റെ കൂടെ കുഞ്ഞുങ്ങളുടെ കാര്യങ്ങളെല്ലാം അമ്മയായ നയന്‍സും നോക്കും.വെളുപ്പിന് മൂന്നര മണി ആയിട്ടും ഉറങ്ങാതെ കുട്ടികളായ ഉയിര്‍, ഉലക് കളിച്ചു കൊണ്ടിരിക്കുന്നു. അമ്മയും അച്ഛനായ നയനും വിക്കിക്കും ഉറക്കമില്ലാത്ത രാത്രികളാണ് ആണ്‍കുട്ടികള്‍ സമ്മാനിക്കുന്നത്.

ഇപ്പോഴിതാ തങ്ങളുടെ കുഞ്ഞുങ്ങളുടെ പിറന്നാള്‍ ആഘോഷിക്കുകയാണ് താര ദമ്ബതിമാര്‍.ഉയിര്‍, ഉലക് എന്നീ കുട്ടികളുടെ മുഖം അധികം ഒന്നും നയന്‍താരയും വിഘ്‌നേഷും കാണിച്ചിട്ടില്ല. നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആയിരുന്നു ആദ്യമായി കുട്ടികളുടെ മുഖം ലോകത്തെ കാണിച്ചത്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ കുഞ്ഞുങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരങ്ങള്‍. പിറന്നാള്‍ ദിനത്തില്‍ വിക്കി എഴുതിയ ആശംസ കുറിപ്പ് വായിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘എന്‍ മുഖം കൊണ്ട .. എന്‍ ഉയിര്‍എന്‍ ഗുണം കൊണ്ട … എന്‍ ഉലക്(ഈ വരികളും ഞങ്ങളുടെ ചിത്രങ്ങളും ഒരുമിച്ച്‌ പോസ്റ്റ് ചെയ്യാന്‍ ഒരുപാട് നാളായി കാത്തിരിക്കുന്നു എന്റെ പ്രിയപ്പെട്ട ആണ്‍കുട്ടികള്‍ ) എന്റെ പ്രിയ മക്കളെ ജന്മദിനാശംസകള്‍. വാക്കുകള്‍ക്ക് വിശദീകരിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് അപ്പയും അമ്മയും U2 നെ സ്‌നേഹിക്കുന്നത്! ഈ ജീവിതത്തില്‍ എന്തിനും ഏതിനും അപ്പുറം!നന്ദി 2 ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും അതിനെ വളരെ സന്തോഷിപ്പിച്ചതിനും! നിങ്ങള്‍ എല്ലാ പോസിറ്റിവിറ്റിയും അനുഗ്രഹങ്ങളും കൊണ്ടുവന്നു, ഈ 1 വര്‍ഷം മുഴുവനും ജീവിതകാലം മുഴുവന്‍ വിലമതിക്കാനുള്ള നിമിഷങ്ങളാല്‍ നിറഞ്ഞിരിക്കുന്നു! നിന്നെ സ്‌നേഹിക്കുന്നു 2’,-എന്നാണ് മക്കള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് വിഘ്‌നേഷ് എഴുതിയത്. ഉയിര്‍ രുദ്രനില്‍ എന്‍ ശിവ എന്നും ഉലക ദൈവിക എന്‍ ശിവ എന്നുമാണ് കുട്ടികളുടെ ഔദ്യോഗിക പേരുകള്‍. പേരുകളിലെ എന്‍ എന്ന അക്ഷരത്തിന്റെ അര്‍ത്ഥം നയന്‍താര ആണെന്നും വിക്കി പറഞ്ഞിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക