ഇൻസ്റ്റാഗ്രാമിൽ അരങ്ങേറ്റം കുറിച്ച് സൂപ്പർ നായിക നയൻതാര. ഒറ്റയ്ക്കല്ല താരത്തിന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമിലേക്കുള്ള വരവ് മക്കളായ ഉയിരും ഉലകവും താരത്തിന് കൂട്ടായി ഉണ്ട്. ഞാൻ വന്തിട്ടേന്ന് സൊല്ല് എന്ന പഞ്ച് ക്യാപ്ഷനോടുകൂടിയാണ് കുട്ടികൾക്കൊപ്പം ഉള്ള വീഡിയോ പങ്കുവെച്ച് നയൻതാര ഇൻസ്റ്റാഗ്രാമിൽ വരവറിയിച്ചത്.

സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത നയൻതാരയുടെ ഇൻസ്റ്റാഗ്രാം അരങ്ങേറ്റം ആരാധകർ ഏറ്റെടുത്തു. വെൽക്കം ബോസ് എന്നാണ് നിരവധിപേർ കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത രണ്ടുമണിക്കൂറിനുള്ളിൽ രണ്ടര ലക്ഷം ലൈക്കുകളാണ് താരത്തിന് ലഭിച്ചിട്ടുള്ളത്. മക്കളുടെ മുഖം ആദ്യമായിട്ടാണ് നയൻതാര വെളിപ്പെടുത്തുന്നത് എന്ന പ്രത്യേകതയും വീഡിയോക്ക് ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group