മൂന്നും നാലും അഞ്ചും വയസ്സുള്ളപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ എന്താണ് കളിക്കുക. അപ്പം ചുട്ട്, ചോറും കറിയും വെച്ച്‌ ഉമ്മയും കുട്ടിയുമായി, ബസ്സും ഡ്രൈവറും, മാഷും കുട്ടികളും ആയി. വിരുന്നെത്തുന്ന മരണത്തെ മുന്നില്‍ കണ്ട് വിടര്‍ന്നു ചിരിച്ചൊരു കളി അവര്‍ കളിക്കുന്നത് കണ്ടിട്ടുണ്ടാവില്ല നമ്മള്‍. എന്നാല്‍ ഗസ്സയിൽ നമുക്കത് കാണാം.

തീതുപ്പുന്ന യന്ത്രങ്ങളെ തലങ്ങും വിലങ്ങും പായിച്ച്‌ കൊന്നൊടുക്കാനായി തുനിഞ്ഞിറങ്ങിയ എതിരാളികളെ തോല്‍പിക്കുന്ന മനോഹരമായ പുഞ്ചിരിയില്‍ തീര്‍ത്ത കളിക്കൂട്ടങ്ങളെ. ഇത്തിരിപ്പോന്ന കുഞ്ഞുങ്ങള്‍. കൂട്ടത്തില്‍ ഏറ്റവും ചെറിയ ആളെ കിടത്തിയ തൊട്ടിലിനെ സ്ട്രക്ചര്‍ ആക്കി അതില്‍ കിടത്തി കളിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്താ നിങ്ങള്‍ കളിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറയുകയാണ് ‘ ഞങ്ങള്‍ ശഹീദ് കളിക്കുകയാണ് എന്ന്. ഇതില്‍പരം എന്ത് വേണം. തീതുപ്പുന്ന ബോംബുകള്‍ തലക്കു മുകളിലൂടെ പായുമ്ബോഴും അടുത്ത നിമിഷം തങ്ങള്‍ക്ക് മരണമാണെന്നറിഞ്ഞിട്ടും അവര്‍ തങ്ങളുടെ ഇവിടുത്തെ നിമിഷങ്ങളെ കളികളാലും പുഞ്ചിരികളാലും മനോഹരമാക്കുകയാണ്.

ശഹീദായാല്‍ തിരിച്ചറിയപ്പെടാന്‍ വേണ്ടി കൈകാലുകളില്‍ പേരെഴുതി വെക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു കഴിഞ്ഞ ദിവസം. പെരുന്നാളിന് മൈലാഞ്ചി ഇടാന്‍ ഒപ്പം കൂടി നിന്ന് വര്‍ത്തമാനങ്ങള്‍ പറഞ്ഞ് പരസ്പരം മൈലാഞ്ചി മൊഞ്ച് നോക്കുന്ന കുഞ്ഞുങ്ങളുടെ അതെ പ്രസരിപ്പുള്ള മുഖമായിരുന്നു അന്നേരം ഈ കുഞ്ഞുങ്ങള്‍ക്ക്. വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക