തമിഴക രാഷ്ട്രീയത്തിലെ വളർന്നുവരുന്ന താരവും ഡിഎംകെയുടെ ഭാവി പ്രതീക്ഷയുമാണ് ഉദയനിധി സ്റ്റാലിൻ. കരുണാനിധിയുടെ കൊച്ചുമകനും മുഖ്യമന്ത്രി സ്റ്റാലിന്റെ പുത്രനുമായ ഉദയനിധി ഇപ്പോൾ സിനിമാഭിനയം പൂർണമായി നിർത്തി മുഴുവൻ സമയവും രാഷ്ട്രീയക്കാരനും പൊതുപ്രവർത്തകനുമായി മാറിയിരിക്കുന്നു. സ്റ്റാലിൻ മന്ത്രിസഭയിലെ അംഗം കൂടിയാണ് ഇപ്പോൾ ഉദയനിധി.

സിനിമാ സ്റ്റൈലിൽ മാസ് ഡയലോഗുകൾ അടിച്ച് പലപ്പോഴും ജനങ്ങളെ കയ്യിലെടുക്കാനും ഇദ്ദേഹത്തിന് സാധിക്കാറുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണ കാലത്തെ “എയിംസ് പണിയാൻ ഉപയോഗിച്ച ഇഷ്ടിക” എന്ന പ്രയോഗം ഒക്കെ ഉദയനിധിക്ക് ദേശീയ മാധ്യമങ്ങളിൽ വരെ ശ്രദ്ധ നേടിക്കൊടുത്ത സംഭവമാണ്. എന്നാൽ ചിലപ്പോഴൊക്കെ ചില പ്രയോഗങ്ങൾ അദ്ദേഹത്തിന് തിരിച്ചടിയാവാറുണ്ട്. ഏറ്റവും ആനുകാലികമായ ഉദാഹരണങ്ങളിലൊന്ന് സനാതന ധർമ്മത്തെക്കുറിച്ച് അദ്ദേഹം നടത്തിയ വിവാദ പരാമർശങ്ങളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഉദയനിധി നടത്തിയ ഒരു കടുത്ത ഭാഷാപ്രയോഗവും അതിന് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ നൽകിയ മറുപടിയുമാണ്. ഡിസംബർ മാസത്തിൽ ചെന്നൈയിൽ ഉണ്ടായ പ്രളയക്കെടുതികളുമായി ബന്ധപ്പെട്ട് തമിഴ്നാട് കേന്ദ്രസഹായം തേടിയിരുന്നു. എന്നാൽ തമിഴ്നാട് ആവശ്യപ്പെട്ടപോലെ ഒരു സഹായം നൽകാൻ കേന്ദ്രം തയ്യാറായില്ല. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേ അവരുടെ അപ്പന്റെ പണമൊന്നുമല്ലല്ലോ ചോദിച്ചതെന്നാണ് ഉദയനിധി പറഞ്ഞത്.

എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഉദയനിധി നടത്തിയ ഒരു കടുത്ത ഭാഷാപ്രയോഗവും അതിന് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ നൽകിയ മറുപടിയുമാണ്. ഡിസംബർ മാസത്തിൽ ചെന്നൈയിൽ ഉണ്ടായ പ്രളയക്കെടുതികളുമായി ബന്ധപ്പെട്ട് തമിഴ്നാട് കേന്ദ്രസഹായം തേടിയിരുന്നു. എന്നാൽ തമിഴ്നാട് ആവശ്യപ്പെട്ടപോലെ ഒരു സഹായം നൽകാൻ കേന്ദ്രം തയ്യാറായില്ല. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേ അവരുടെ അപ്പന്റെ വീട്ടിലെ പണമൊന്നുമല്ലല്ലോ ചോദിച്ചതെന്നാണ് ഉദയനിധി പറഞ്ഞത്.

എന്നാൽ ഉദയനിധിയുടെ അതിരുകടന്ന ഭാഷാപ്രയോഗത്തിന് അതേ നാണയത്തിൽ കടുത്ത മറുപടിയാണ് നിർമ്മല സീതാരാമൻ നൽകിയത്. ഉദയനദി ഇപ്പോൾ മന്ത്രി എന്ന നിലയിൽ അനുഭവിക്കുന്ന സൗകര്യങ്ങളൊക്കെ അപ്പൻറെ വീട്ടിലെ പണം കൊണ്ടൊന്നുമല്ലല്ലോ ജനങ്ങളുടെ കാശു കൊണ്ടല്ലേ എന്ന് ചോദിക്കാൻ കഴിയുമോ എന്നാണ് കേന്ദ്രമന്ത്രി തിരിച്ചടിച്ചത്. രാഷ്ട്രീയത്തിൽ വളർന്നുവരണമെന്ന് ആഗ്രഹിക്കുന്ന ആളല്ലേ, അയാളുടെ കുടുംബം അങ്ങനെ ആഗ്രഹിക്കുന്നുണ്ടല്ലോ ഇതൊന്നും മര്യാദയുടെ ഭാഷയല്ല എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കുന്നു. തമിഴ് മകനായ ഉദയനിധിക്ക് ശുദ്ധ തമിഴ് തന്നെയാണ് തമിഴ് മകളായ നിർമലാ സീതാരാമൻ കടുത്ത മറുപടി നൽകിയത്. വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക