കോഴിക്കോട് യുവാവ് ടെറസില്‍ നിന്ന് വീണ് മരിച്ച കേസില്‍ വഴിത്തിരിവ്. തടമ്ബാട്ടു താഴം സ്വദേശി അബ്ദുല്‍ മജീദ്‌ആണ് മരിച്ചത്. ഇയാളെ സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. കേസില്‍ സുഹൃത്ത് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യലഹരിയില്‍ അരുണ്‍ മജീദിനെ ടെറസില്‍ നിന്നും തള്ളിയിട്ടതാണെന്ന് തെളിഞ്ഞു. കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ്.പുതുവത്സര തലേന്നായിരുന്നു സംഭവം. ചികിത്സയിലായിരുന്ന അബ്ദുല്‍ മജീദ് ഇന്നാണ് മരിച്ചത്. ടെറസില്‍ നിന്നും വീണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ മദ്യലഹരിയില്‍ സുഹൃത്ത്‌ തള്ളിയിട്ടതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക