നടുറോഡിൽ കെഎസ്ആർടിസി ബസ് വിലങ്ങി അക്ഷരാർത്ഥത്തിൽ “പട്ടി ഷോ” കാണിച്ച മേയർ ആര്യ രാജേന്ദ്രനും, ഭർത്താവും എംഎൽഎയും ആയ സച്ചിൻ ദേവിനും കെഎസ്ആർടിസി ഡ്രൈവർ നൽകിയത് മരണമാസ് മറുപടി. വാഹനത്തിന് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ചായിരുന്നു എംഎൽഎയും, മേയറും സുഹൃത്തുക്കളും ചേർന്ന് കെഎസ്ആർടിസി ബസ് തടഞ്ഞിട്ടത്. സ്വകാര്യ വാഹനത്തിൽ ആയിരുന്നു മേയറുടെയും, എംഎൽഎയുടെയും സുഹൃത്തുക്കളുടെയും യാത്ര.

ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയും ഇന്ന് പുലർച്ച മാത്രം ജാമ്യം നൽകി വിട്ടയക്കുകയും ആണ് ചെയ്തത്. എന്നാൽ ട്രിപ്പ് തടഞ്ഞു എന്ന് ചൂണ്ടിക്കാട്ടി ഡ്രൈവർ നൽകിയ പരാതിയിൽ കേസും എടുത്തിട്ടില്ല. സിപിഎം യുവ നേതാക്കളുടെ ധാർഷ്ട്യത്തിന് വഴങ്ങാതെ കെഎസ്ആർടിസി ഡ്രൈവർ നൽകിയ മറുപടി സമൂഹത്തിൽ സർക്കാരിനോട് നിലനിൽക്കുന്ന അമർഷത്തിന്റെ വ്യക്തമായ പ്രതിഫലനമാണ്. വീഡിയോ ചുവടെ കാണാം👇

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക