ഹണി ട്രാപ്പ് കേസിലെ പ്രതി മുക്കുപണ്ടം പണയം വച്ച കേസില്‍ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശി രുക്സാന ആണ് മാവേലിക്കര പൊലീസിന്‍റെ പിടിയിലായത്. 1.20 ലക്ഷം രൂപയാണ് മാവേലിക്കരയിലെ ധനകാര്യ സ്ഥാപനത്തില്‍ ഇവര്‍ മുക്കുപണ്ടം പണയം വച്ചു തട്ടിയത്.

കേരളത്തിലെ പ്രമാദമായ ഹണി ട്രാപ്പ് കേസില്‍ പ്രതിയായിരുന്നു രുക്സാന. മുക്കുപണ്ടം പണയം വെച്ച കേസില്‍ നേരത്തെ രുക്സാനയുടെ ഭര്‍ത്താവ് സജീറും സുഹൃത്ത് സുധീഷും പിടിയിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒളിവില്‍ പോയ രുക്സാനയെ തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ നിന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക