
സ്ത്രീ പുരുഷ ബന്ധത്തിലെ ഏറ്റവും മനോഹരമായ ഒന്നാണ് സെക്‌സ്. സെക്‌സ് ആനന്ദകരം മാത്രമല്ല, ആരോഗ്യകരവുമാണ്. പങ്കാളിയുമായി നല്ല ലൈംഗികബന്ധമാണ് ഉള്ളതെങ്കില്‍ നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സെക്‌സ് ചെയ്യുന്നതിൻറെ കാലയളവ് വര്‍ധിച്ചാല്‍ പുരുഷലിംഗത്തിൻറെ വലിപ്പം കുറയാനും ഉദ്ധാരണശേഷി നഷ്ടപ്പെടാൻവരെ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.രതിയിലേര്‍പ്പെടുമ്ബോള്‍ ശരീരം പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണുകള്‍ ആരോഗ്യത്തിനു ഗുണകരമാണ്.
ആരോഗ്യഗുണങ്ങള്‍ ഉള്ളതു പോലെ സെക്‌സിൻറെ കുറവു പല പ്രശ്‌നങ്ങളും വരുത്തിവയ്ക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ചും പുരുഷന്മാരില്‍. ലൈംഗികതയുടെ കുറവ് മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തില്‍ ഡിപ്രഷൻ, ടെൻഷൻ, സ്‌ട്രെസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കും. പുരുഷന്മാരെ ബാധിയ്ക്കുന്ന പ്രോസ്റ്റേറ്റ് ക്യാൻസര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് സെക്സ്.