കെഎസ്‌ആര്‍ടിസിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. മന്ത്രിയായ ശേഷം കെ ബി ഗണേഷ്‌കുമാര്‍ സെക്രട്ടറിയേറ്റിലെത്തി ചുമതല ഏറ്റെടുത്തു.

തൊഴിലാളി യൂണിയനകളെ വിശ്വാസത്തിലെടുത്ത് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കെഎസ്‌ആര്‍ടിസിയില്‍ നടപ്പിലാക്കാനാണ് തീരുമാനം. നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ പിന്‍വലിക്കും. കൂടുതല്‍ പ്രദേശങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി. കെഎസ്‌ആര്‍ടിസി ബസ് സ്റ്റണ്ടുകള്‍ നവീകരിക്കും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ സൗകര്യം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നത് നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും മന്ത്രി കെ വി ഗണേഷ് കുമാര്‍ വ്യക്തമാക്കി. മന്ത്രിയായ ശേഷം ഇന്ന് രാവിലെ 9.30ഓടെ സെക്രട്ടറിയേറ്റില്‍ എത്തിയ മന്ത്രി എബി ഗണേഷ് കുമാര്‍ ചുമതലകള്‍ ഏറ്റെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക