യുവതിയുടെ കവിളില്‍ കേക്ക് തടവി പുലിവാല്‍ പിടിച്ച്‌ തെലങ്കാനയിലെ കോണ്‍ഗ്രസ് എം.എല്‍.എ . മനാകൊണ്ടൂര്‍ മണ്ഡലത്തിലെ എം.എല്‍.എ കവ്വംപള്ളി സത്യനാരായണയാണ് വെട്ടിലായിരിക്കുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടയാണ് സംഭവം ചൂടുപിടിച്ചത്.യുവതിയുടെ കവിളില്‍ നിരവധി തവണ കേക്ക് തടവുന്നതാണ് വീ‍ഡിയോയില്‍ ദൃശ്യമാകുന്നത്.

ഇവര്‍ അതൃപ്തി പ്രകടമാക്കുന്നുണ്ടെങ്കിലും എം.എല്‍.എ ഇത് അവസാനിപ്പിക്കുന്നില്ല. മറ്റൊരു വ‍ീഡിയോയില്‍ യുവതിയുടെ കൈയില്‍ ബലമായി പിടിച്ചുവലിച്ച്‌ ഡാൻസ് ചെയ്യിപ്പിക്കുന്നതും കാണാം.രണ്ടുവീഡിയോയും പുറത്തുവന്നതോടെ എം.എല്‍.എയുടെ പെരുമാറ്റത്തെയാണ് സോഷ്യല്‍ മീഡിയയില്‍ ജനങ്ങള്‍ ചോദ്യം ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം നടക്കുമ്ബോള്‍ മന്ത്രി പൊന്നാം പ്രഭാകറും അവിടെയുണ്ടായിരുന്നു. തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ പുതുവത്സരാഘോഷത്തില്‍ നിന്നുള്ള സംഭവങ്ങളാണ് പുറത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക