നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാദര്‍ ഷൈജു കുര്യൻ ബിജെപിയില്‍ അംഗത്വം നേടിയ സംഭവത്തില്‍ സഭാ വിശ്വാസികളുടെ പ്രതിഷേധം. വൈദികര്‍ ഉള്‍പ്പടെ റാന്നിയിലെ അരമനയ്ക്ക് മുന്നില്‍ പ്രതിഷേധവുമായെത്തി.

പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് ചേരാനിരുന്ന ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റി.പത്തനംതിട്ടയില്‍ ബിജെപി സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ ചടങ്ങിനിടെ കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഫാദര്‍ ഷൈജു കുര്യനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.അദ്ദേഹത്തോടൊപ്പം 47 പേരാണ് പുതുതായി ബിജെപിയില്‍ അംഗത്വമെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക