വെറും 10 വയസ്സില്‍ താഴെ മാത്രം പ്രായം തോന്നുന്ന ഒരു ബാലൻ ഒരു കടുവയേയും ചങ്ങലയ്ക്കിട്ട് നടത്തുന്ന ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.വീഡിയോയില്‍ ഒരു കടുവയെ കാണാം. കടുവയുടെ കഴുത്തില്‍ ഒരു ചങ്ങലയുമുണ്ട്. ആ ചങ്ങലയില്‍ പിടിച്ച്‌ നടക്കുകയാണ് ഒരു ബാലൻ.

നമ്മുടെ വീട്ടിലെ അരുമയായ വളര്‍ത്തുമൃഗങ്ങളെ നാം നടത്താൻ കൊണ്ടുപോകുന്ന ലാഘവത്തിലാണ് കുട്ടി ആ കടുവയുമായി നടക്കുന്നത്. അവന്റെ മുഖത്ത് വലിയ സങ്കോചമോ ഭയമോ ഒന്നും കാണാനും ഇല്ല. എന്നാല്‍, ഒറ്റനിമിഷം കൊണ്ട് വളരെ കൂളായി നിന്ന അന്തരീക്ഷം ആകെ മാറുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടുവ ഒന്ന് കുതറി, കുട്ടിയുടെ കയ്യില്‍ നിന്നും ചങ്ങല താഴെ വീണു. പിന്നാലെ കടുവ അവനെ അക്രമിക്കാൻ എന്നോണം ഒന്ന് തിരിയുന്നതും കാണാം. ഇത് കണ്ട കുട്ടി ആകെ ഭയന്നു പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? പ്രതീക്ഷിക്കാത്തത് സംഭവിച്ചതിന് പിന്നാലെ കുട്ടി ആകപ്പാടെ ഭയന്നു. അവൻ അവിടെ നിന്നും ഓടി അകലുന്നതും കാണാം. എന്നാല്‍, ഉടനെ തന്നെ കടുവയെ പരിചരിക്കുന്നയാളെന്ന് തോന്നുന്ന ഒരാള്‍ അവിടേക്ക് വരികയും കടുവയെ വടി കാണിച്ച്‌ ഭയപ്പെടുത്തുകയും ചെയ്യുകയാണ്. കടുവ അപ്പോള്‍ ഒന്ന് അടങ്ങുന്നുണ്ട്.

ലാഹോറില്‍ നിന്നുള്ള ഡിജിറ്റല്‍ ക്രിയേറ്ററായ നൗമാൻ ഹസ്സനാണ് ഈ ക്ലിപ്പ് ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കടുവ ഒരു വന്യമൃഗമാണ്. തീരെ ചെറിയ ഒരു കുട്ടിയെ എങ്ങനെയാണ് നിങ്ങള്‍ക്ക് അതിന്റെ അടുത്ത് വിടാൻ തോന്നുന്നത് എന്ന് ചോദിച്ചവര്‍ ഒട്ടും കുറവല്ല. എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ് മനുഷ്യര്‍. പ്രത്യേകിച്ചും ലൈക്കിനും ഷെയറിനും വേണ്ടി എന്ത് റിസ്കും അവരെടുക്കും എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക