നടൻ ഷൈൻ ടോം ചാക്കോയും പ്രണയിനി തനൂജയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഷൈൻ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും വിവാഹ നിശ്ചയം നടന്നത്.

പിങ്കും വെള്ളയും കലര്‍ന്ന ലഹങ്കയില്‍ തനൂജയും വെളുത്ത പാന്റും പിങ്ക് ഷര്‍ട്ടുമണിഞ്ഞ് ഷൈനും നില്‍ക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ബന്ധുക്കള്‍ തനൂജയുടെ കയ്യില്‍ ആഭരണം അണിയിക്കുന്നതിന്റെ ചിത്രവും ഷൈൻ പങ്കുവച്ചിട്ടുണ്ട്. ഷൈനിന്റെ കുടുംബത്തെയും ഒപ്പം കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറെ നാളുകളായി ഷൈനും തനൂജയും പ്രണയത്തിലാണ്.വിവാഹ നിശ്ചയ ചിത്രങ്ങളുടെ താഴെ ഷൈനിനും തനൂജയ്ക്കും ആശംസകള്‍ അറിയിച്ച്‌ സിനിമാ മേഖലയില്‍ നിന്നുള്ളവരും ആരാധകരും എത്തിയിട്ടുണ്ട്. ഷൈനിനൊപ്പം പല ആഘോഷങ്ങളിലും തനൂജ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെയും പ്രചരിച്ചിരുന്നു. തനൂജക്കൊപ്പമുള്ള ചിത്രങ്ങള്‍ ഷൈനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. തനൂജ എന്നാണ് കാമുകിയുടെ പേരെന്ന് ഷൈൻ തന്നെയാണ് വെളിപ്പെടുത്തിയത്. മോഡല്‍ ആണ് തനൂജ.

40 വയസ്സുകാരനായ ഷൈൻ ടോം ചാക്കോയുടെ രണ്ടാം വിവാഹമാണിത്. അദ്യ ബന്ധം നേരത്തെ വേർപിരിഞ്ഞിരുന്നു. ഈ ബന്ധത്തിൽ ഇയാൾക്കൊരു കുട്ടിയുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക