തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരിയാണ് ലക്ഷ്മി റായ്. ബിഗ് സ്ക്രീനില്‍ എത്തുന്നതിന് മുൻപ് പരസ്യങ്ങളില്‍ മോഡലായി എത്തിയ ലക്ഷ്മി മലയാളികള്‍ക്കും പ്രിയപ്പെട്ട താരമാണ്. മോഹൻലാല്‍, മമ്മൂട്ടി ഉള്‍പ്പടെയുള്ള മുൻനിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച്‌ ശ്രദ്ധനേടിയ ലക്ഷ്മി റായിയുടെ പുത്തൻ ലുക്കാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്.

ഗ്ലാമറസ് ചിത്രങ്ങളാണ് ലക്ഷ്മി റായ് പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഫോട്ടോയില്‍ ഉള്ളത് ലക്ഷ്മി ആണോ എന്നാണ് പലരും ചോദിക്കുന്നത്. കാരണം മുഖത്ത് വളരെ മാറ്റമാണ് താരത്തിന് വന്നിട്ടുള്ളത്. ഒറ്റനോട്ടത്തില്‍ ഒരിക്കലും ഇത് ലക്ഷ്മി റായ് ആണെന്ന് പറയില്ല. ഇത് മേക്കപ്പാണോ അതോ പ്ലാസ്റ്റിക് സര്‍ജറി ചെയ്തോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2005ല്‍ ‘കര്‍ക കസദര’ എന്ന തമിഴ് ചിത്രത്തിലൂടെ ആണ് ലക്ഷ്മി റായ് ബിഗ് സ്ക്രീനില്‍ എത്തുന്നത്. ശേഷം ധര്‍മപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അണ്ണൻ തമ്ബി, ടു ഹരിഹര്‍ നഗര്‍ , ചട്ടമ്ബിനാട്, ഇവിടം സ്വര്‍ഗ്ഗമാണ്, പരുന്ത്, മേക്കപ്പ് മാൻ, അറബീം ഒട്ടകോം പി. മാധവൻ നായരും, പ്രിവ്യു, ആറു സുന്ദരിമാരുടെ കഥ എന്നീ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് മുൻനിര നായികയായി നടി ചുവടുറപ്പിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം അണ്ണൻതമ്ബി, ചട്ടമ്ബിനാട്‌ തുടങ്ങിയ ചിത്രങ്ങളിലും മോഹൻലാലിനൊപ്പം റോക്ക്‌ ആൻഡ്‌ റോള്‍, ക്രിസ്‌ത്യൻ ബ്രദേഴ്‌സ്‌, കാസനോവ തുടങ്ങിയ ചിത്രങ്ങളിലും ആണ് ലക്ഷ്മി റായ് അഭിനയിച്ചത്.

രാജാധിരാജയാണ് അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം. നിരവധി ഹിന്ദി, തമിഴ് ചിത്രങ്ങളിലും ലക്ഷ്മി തിളങ്ങിയിട്ടുണ്ട്. കോമഡി ഹൊറര്‍ കാഞ്ചനയിലും അജിത് കുമാര്‍ നായകനായ വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത മങ്കാത്തയിലും ലക്ഷ്മി മികച്ച പ്രകടനം കാഴ്ചവച്ചു. കാഞ്ചനയുടെ കന്നഡ റീമേക്കായ കല്‍പനയില്‍ അഭിനയിച്ചു. ഇരുമ്ബു കുതിരൈ, അരണ്‍മനൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ലക്ഷ്മി റായ് ഭാഗമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക