ബാലതാരമായെത്തി പിന്നീട് സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് സാനിയ ഇയ്യപ്പന്‍.സിനിമയിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ ആരാധകരുളള താരം കൂടിയാണ് സാനിയ. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ പ്രേക്ഷകരെ മനം മയക്കുന്ന സാനിയയുടെ പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഗ്ലാമറസ് ലുക്കിലാണ് ഇത്തവണയും സാനിയ എത്തിയത്.

വെള്ള നിറത്തിലുള്ള ബിക്കിനി ധരിച്ചുള്ള മനോഹരമായ ചിത്രങ്ങള്‍ സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. പേളി മാണിയും ഗ്രേസ് ആന്റണിയും അടക്കമുള്ള നിരവധി സെലിബ്രിറ്റികള്‍ പോസ്റ്റിന് താഴെ കമന്റിട്ടിട്ടുണ്ട്. ‘ഫയര്‍ ഡോള്‍’ എന്നാണ് പേളിയുടെ കമന്റ്. മലയാളത്തില്‍ ഇത്ര ധൈര്യത്തോടെ ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന മറ്റ് നടിമാരില്ലെന്നാണ് ചിലരുടെ അഭിപ്രായം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാലിദ്വീപില്‍ അവധി ആഘോഷിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍ നടി. കഴിഞ്ഞ ദിവസം കറുപ്പ് സ്വിം സ്യൂട്ടിനൊപ്പം ഫുള്‍ ലെങ്ത് ഷിയര്‍ കവര്‍ അപ് ഡ്രസ്സ് ധരിച്ച്‌ നില്‍ക്കുന്ന ഫോട്ടോ സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതിനെ വിമര്‍ശിച്ചും നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്. ആ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയെന്നോണമാണ് പുതിയ ബിക്കിനി ചിത്രം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക