ഇപ്പോള്‍ എങ്കും ജയിലറിലെ ‘കാവാലയ്യാ’ ആണ് തരംഗം. സോഷ്യല്‍ മീഡിയ വാളുകളില്‍ ഈ ഗാനം തന്നെയാണ് താരം. തമന്ന തകര്‍ത്താടിയ ഗാനത്തിലെ ഐക്കോണിക് സ്റ്റെപ്പിന് ചുവടുവച്ച്‌ സിനിമാ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ.

ഷൈൻ നല്ലൊരു ഡാൻസര്‍ കൂടിയാണെന്ന് ഭീഷ്മപര്‍വം സിനിമയിലൂടെ ഏവര്‍ക്കും മനസിലായ കാര്യമാണ്. ‘കാവാലയ്യാ’യെ അതിമനോഹരമായാണ് ഷൈൻ അവതരിപ്പിച്ചിരിക്കുന്നതും. ഹിപ്പ് മൂവ്മെന്റ് എല്ലാം പക്കാ രീതിയില്‍ തന്നെ നടൻ ചെയ്യുന്നുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
‘രതിപുഷ്പം ഓര്‍മ വന്നവരുണ്ടോ, രതിപുഷ്പത്തെ കടത്തിവെട്ടുമോ, ആ ഭീഷമ സ്റ്റെപ് നു മുന്നില്‍ ‘കാവാലയ്യാ’ ഒക്കെ എന്ത്, ഷൈൻ അണ്ണൻ തീ , ,,ലെ ഷൈൻ: ഈ സീൻ ഒക്കെ നമ്മള്‍ പണ്ടേ വിട്ടതാ’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഷൈനിനൊപ്പം ഡാൻസ് കളിക്കാൻ അൻഷ മോഹനും ഉണ്ട്.കഴിഞ്ഞ മാസം മെറീന മൈക്കിള്‍, സ്വാസിക എന്നിവരോടൊപ്പം ഷൈന്‍ ഡാന്‍സ് കളിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപ് ചിത്രം കൊച്ചി രാജാവിലെ ‘തങ്ക കുട്ടാ..സിങ്ക കുട്ടാ..’ എന്ന ഗാനത്തിനാണ് താരം ഡാന്‍സ് ചെയ്തത്. വളരെ സ്റ്റൈലിഷ് ആയി ഡാൻസ് കളിക്കുന്ന ഷൈനിനെ വീഡിയോയില്‍ കാണാന്‍ സാധിച്ചിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക