ജ്യോതിഷത്തിലും ആത്മീയതയിലും സംഖ്യകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. സംഖ്യകള്‍ വിശകലനം ചെയ്യുകയും പ്രവചനങ്ങള്‍ നടത്തുകയും അവയെക്കുറിച്ച്‌ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ജ്യോതിഷ മേഖലയാണ് സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി. സംഖ്യാശാസ്ത്ര പ്രകാരം 2024 വര്‍ഷത്തിലെ ഓരോരുത്തരുടെയും ഫലങ്ങളാണ് ഈ. ലേഖന പരമ്ബരയില്‍.

ഭാഗ്യസംഖ്യ 1: ഏത് വര്‍ഷവും ഏത് മാസവും 1, 10, 19, 28 എന്നീ തീയതികളില്‍ ജനിച്ചവരുടെയെല്ലാം ഭാഗ്യസംഖ്യ ന്യൂമറോളജി പ്രകാരം 1 ആണ്.ഇവര്‍ക്ക് പുതുവര്‍ഷം സന്തോഷവും ഭാഗ്യവും നിറഞ്ഞതായിരിക്കും. വലിയ പിന്തുണയോടെ സന്തോഷകരമായ ദാമ്ബത്യ ജീവിതം ആസ്വദിക്കും. ഈ വര്‍ഷം ഒരു നല്ല തൊഴില്‍ മാറ്റമുണ്ടാകും അതിലൂടെ സാമ്ബത്തിക നേട്ടത്തിന് സാദ്ധ്യത ഉണ്ട്.വര്‍ഷത്തിന്റെ മദ്ധ്യത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, ബിസിനസ് എന്നിവയില്‍ മോശമായ കാര്യങ്ങള്‍ ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. എന്നാല്‍ വര്‍ഷാവസാനത്തോടെ അതിനെ മറികടക്കുകയും ജീവിതത്തില്‍ നല്ല സമയം വീണ്ടും പിറക്കുകയും ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഖ്യാശാസ്ത്ര പ്രകാരം ഒന്നാം നമ്ബര്‍ ലഭിച്ചിരിക്കുന്ന വ്യക്തികള്‍ക്ക് 2024 ല്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയവും അംഗീകാരങ്ങളും പ്രശംസയും ലഭിക്കും. സ്ഥാനവും അംഗീകാരവും സ്ഥാപിച്ചെടുക്കാൻ ഇവര്‍ക്ക് നിഷ്ടപ്രയാസം സാധിക്കുന്നതാണ്. ആദിത്യന്റെ സ്വാധീനം കാരണം ഈ ഭാഗ്യസംഖ്യക്കാര്‍ തങ്ങളുടെ ആത്മാഭിമാനത്തിനാണ് മുൻഗണന നല്‍കുന്നത്. എന്ത് വില കൊടുക്കേണ്ടി വന്നാലും അതില്‍ യാതൊരു വിട്ടുവീഴ്ച്ചയും ഇക്കൂട്ടര്‍ ചെയ്യില്ല.

ഈ ഭാഗ്യസംഖ്യ ലഭിച്ചിരിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ സന്തോഷവും സംതൃപ്തിയും നിലനിര്‍ത്താൻ എന്ത് ത്യാഗവും ചെയ്യാൻ തയ്യാറാകുന്ന ശക്തമായ പ്രണയിനികളാണ്. ആത്മാഭിമാനത്തിനും സ്നേഹത്തിനും ഐക്യത്തിനും ഉന്നമനത്തിനും വേണ്ടി ഇവര്‍ പോരാടും.പണത്തിന്റെ കാര്യത്തില്‍ ഈ ഭാഗ്യസംഖ്യക്കാര്‍ മുൻകൂട്ടിയുള്ള കണക്കു കൂട്ടലുകളും തിടുക്കത്തിലുള്ള തീരുമാനങ്ങളും ഒഴിവാക്കേണ്ടതാണ്. അതോടൊപ്പം ഇക്കൂട്ടര്‍ അവരുടെ അലസത ഒഴിവാക്കുകയും ജീവിതത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ തിരുത്തലുകള്‍ വരുത്തുകയും വേണം. മുൻകോപവും അഹങ്കാരവുമാണ് ഈ ഭാഗ്യസംഖ്യക്കാരുടെ ഏറ്റവും വലിയ ശത്രുക്കള്‍ അതിനാല്‍ അത് ഒഴിവാക്കിയേ പറ്റൂ.ഏറ്റവും ചെറിയ കാര്യങ്ങളില്‍ പോലും ഇവര്‍ എടുത്തുചാട്ടവും തിടുക്കവും കാണിക്കാറുണ്ട്.ഇത് നല്ലതല്ല. ആ സ്വഭാവങ്ങളും ഒഴിവാക്കേണ്ടതാണ്.

പരിഹാരം: സൂര്യോദയത്തിനു മുന്നേഉണരുക.നിത്യവും ആദിത്യനെ നമസ്കരിക്കുക.ഏത് കാര്യത്തിന് പുറപ്പെടുമ്ബോഴും കിഴക്ക് ദിക്കിലേക്ക് 9 ചുവടുകള്‍ നടന്നതിനു ശേഷം ഉദ്ദിഷ്ട ദിക്കിലേക്ക് പോവുക.മാണിക്യം സ്വര്‍ണ്ണത്തില്‍ മോതിരമായി ധരിക്കുക. വിശ്വാസം ഉള്ളവര്‍ ഞായറാഴ്ചകളില്‍ ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതും ഉചിതമാണ്. ലേഖകൻ: റാം സാഗര്‍ തമ്ബുരാൻ, ഫോണ്‍:7907244210 വാട്സാപ്പ് : https://wa.link/ec5e2c , ഇ-മെയില്‍: [email protected].

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക