ബ്രസീലിലെ മുൻ ഫുട്ബോള്‍ താരം റൊണാള്‍ഡോ നസാരിയോ 46ാം വയസില്‍ മാമോദീസ മുങ്ങി കത്തോലിക്കാവിശ്വാസിയായി. ചൊവ്വാഴ്ച സാവോപോളോ നഗരത്തിന്‍റെ പടിഞ്ഞാറ് സെന്‍റ് ജോസഫ് പള്ളിയിലായിരുന്നു ചടങ്ങുകള്‍. കുട്ടിക്കാലം മുതല്‍ വിശ്വാസിയായിരുന്നെങ്കിലും മാമോദീസ മുങ്ങിയിരുന്നില്ലെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

മാമോദീസയോടെ ദൈവത്തിന്‍റെ കുഞ്ഞായി പുനരുജ്ജീവിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളിലൊന്നായ റൊണാള്‍ഡോ 1994, 2002 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലുണ്ടായിരുന്നു. ബാഴ്സലോണ, റയല്‍ മാഡ്രിഡ്, ഇന്‍റര്‍ മിലാൻ ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക