നീണ്ട ഇടവേളയ്ക്കു ശേഷം നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ കടവന്ത്ര കൊക്കെയ്ന്‍ കേസില്‍ വിസ്താരം തുടങ്ങി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബിയുടെ വിസ്താരമാണ് ആരംഭിച്ചത്. നടന്‍ ഷൈന്‍ ടോം ചാക്കോ, ആഫ്രിക്കൻ പൗരനായ ഒക്കാവ കോളിന്‍സ്, ചെന്നൈയിലെ താമസക്കാരായ പൃഥ്വിരാജ്, ജസ്ബീര്‍ സിംഗ്, കോഴിക്കോട് സ്വദേശി രേഷ്മ രംഗസ്വാമിസ, ബംഗളൂരു മലയാളിയായ ബ്ലെസി സില്‍വസ്റ്റര്‍, കോട്ടയം സ്വദേശി സ്‌നേഹ ബാബു, കൊല്ലം സ്വദേശി ടിന്‍സി ബാബു എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍.

അഡീ. സെഷന്‍സ് ജഡ്ജി കെ.സനില്‍കുമാറാണ് പ്രതികളെ വിസ്തരിക്കുന്നത്. 41 സാക്ഷികളില്‍ 20 പേരുടെ വിസ്താരം പൂര്‍ത്തിയായി.2015 ജനുവരി 30ന് കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ നിന്നുമാണ് കൊക്കെയ്‌നുമായി ഷൈനെയും കൂട്ടരെയും പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 10 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക