വനിതാ വിഭാഗം വിംബിള്‍ഡണ്‍ സെമിഫൈനല്‍ കാണാൻ ലണ്ടനിലെത്തി മോഹൻലാല്‍. വിംബിള്‍ഡണ്‍ 2023-ലെ ഏറ്റവും മികച്ച കളിക്കാരിലൊരാളയ യുക്രെയ്ൻ താരം എലീന സ്വിറ്റോലിനയും ചെക്ക് താരം മാര്‍ക്കറ്റാ വോണ്ട്രോസോവയും തമ്മിലുളള മത്സരം കാണാനാണ് താരം വിംബിള്‍ഡണ്‍ വേദിയിലെത്തിയത്. വിമ്ബിംള്‍ഡണ്‍ വീക്ഷിക്കുന്ന ചിത്രം താരം തന്നെയാണ് പങ്കു വച്ചത്.

ഇതിനകം തന്നെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി.ചെക്ക് താരം മാര്‍ക്കറ്റാ വോണ്ട്രോസോവ നാല് ഗ്രാൻഡ് സ്ലാം ചാമ്ബ്യന്മാരെ അട്ടിമറിച്ച്‌ വിമ്ബിംള്‍ഡണ്‍ വനിതാ സെമിയിലെത്തിയ എലീന സ്വിറ്റോലിനയെ തോല്‍പ്പിച്ച്‌ വിമ്ബിംള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലിലെത്തി. ജൂലൈ 15നാണ് വനിതാ വിഭാഗം ഫൈനല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക