കഴിഞ്ഞ ഏതാനും നാളുകളായി ജനവാസമേഖലകളിലേക്ക് അതിക്രമിച്ചു കയറുന്ന വന്യമൃഗങ്ങളുടെ എണ്ണം കൂടിവരുകയാണ്. ആവാസവ്യവസ്ഥയുടെ നഷ്ടവും ഭക്ഷണ ലഭ്യതയിലെ കുറവും അടക്കമുള്ള നിരവധി കാരണങ്ങള്‍ക്കൊണ്ടാണ് വന്യമൃഗങ്ങള്‍ ഇത്തരത്തില്‍ ജനവാസമേഖലകളിലേക്ക് എത്തുന്നത്. കേരളത്തില്‍ കാട്ടാനകളും കടുവകളും ഗ്രാമങ്ങളിലേക്ക് ഇറങ്ങി മനുഷ്യനെ ആക്രമിക്കുന്ന വാര്‍ത്തകള്‍ ഇന്ന് സാധാരണമാണ്. ഇതിനിടെയാണ് അങ്ങ് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കാട്ടാന ഇറങ്ങിയത്. കാടിറങ്ങി, നാട്ടിലെത്തിയ ആന നേരെ നടന്ന് ചെന്നത് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയിലേക്ക്.

കാട്ടാന കലക്ടറുടെ വീട്ടിലേക്ക് കയറുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്[email protected] Dhakate എന്ന എക്‌സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെക്കുറിച്ചു ‘ഹരിദ്വാറിലെ കാടുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍, ആന കയറിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഈ സംഭവത്തില്‍ അത് ജില്ലാ കളക്ടറുടെ ഓഫീസായിരുന്നു, ആന ജില്ലാ കോടതി ജുഡീഷ്യറിയുടെ പ്രധാന കവാടത്തിലേക്ക് കയറുകയും അടച്ച ഗേറ്റ് ബലമായി തുറക്കുകയും ചെയ്തു. പരമ്ബരാഗത പാതകളിലൂടെയുള്ള ആനയുടെ യാത്രാപഥം അതിന്റെ ശ്രദ്ധേയമായ ഓര്‍മ്മയ്ക്ക് കാരണമായി പറയപ്പെടുന്നു. ഏറെനേരത്തെ പരിശ്രമത്തിന് ശേഷം, ഉത്തരാഖണ്ഡ് വനം വകുപ്പ് സംഘം ആനയെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചുവിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘വീഡിയോയല്‍ ആന വേഗത്തില്‍ ഒരു വലിയ ഗേറ്റ് കടന്ന് റോഡിലൂടെ പോകുന്നത് കാണാം. ഈ സമയം വീഡിയോ ചിത്രീകരിച്ചിരുന്ന സ്ഥലത്ത് നിന്നും ആളുകള്‍ ആനയുടെ ശ്രദ്ധ അകറ്റാന്‍ വേണ്ടി ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. റോഡിലൂടെ ഗേറ്റ് കടന്ന് പോയ ആന ശബ്ദകോലാഹലം കേട്ട് പെട്ടെന്ന് തിരിച്ച്‌ വന്ന്, തന്റെ മസ്തകം ഉപയോഗിച്ച്‌, അടച്ചിട്ട ഗേറ്റ് ഒറ്റത്തള്ളിന് തുറക്കുന്നു. പിന്നാലെ അകത്ത് കയറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പതിനഞ്ച് സെക്കന്റിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. നിരവധി ആളുകളാണ് തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. വീഡിയോയ്ക്ക് താഴെ ഒരു കാഴ്ചക്കാരനെഴുതിയത്, ‘ഒരുപക്ഷേ അവര്‍ കാട് വെട്ടുന്നതിന് നീതി ആവശ്യപ്പെട്ട് വന്നതായിരിക്കാം, നാമെല്ലാവരും എവിടെ പോകണം?’ എന്ന് ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക