നവകേരള സദസില്‍ പരാതി ഉന്നയിച്ചതിന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയതില്‍ തനിക്ക് അപമാനവും ദുഃഖവും ഉണ്ടായില്ലെന്ന് തോമസ് ചാഴികാടന്‍ എംപി. താന്‍ പറഞ്ഞതും മുഖ്യമന്ത്രി സൂചിപ്പിച്ചതും രണ്ടും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു. പാലാ, കോട്ടയം പ്രദേശത്ത ജനങ്ങള്‍ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ് റബര്‍ വിലയിടിവ്. ജനപ്രതിനിധി എന്ന നിലയില്‍ അത് ഉന്നയിച്ചതില്‍ അഭിമാനം കൊള്ളുന്നു. അത് തെറ്റായിപ്പോയെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല.

എന്നാല്‍ സദസിന്‍റെ ലക്ഷ്യത്തെക്കുറിച്ച്‌ മുഖ്യമന്ത്രി പറഞ്ഞ കാര്യവും പ്രധാനപ്പെട്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കെ.എം.മാണി ജീവിച്ചിരുന്നെങ്കില്‍ പിണറായി ഇങ്ങനെ പറയാന്‍ ധൈര്യപ്പെടില്ലെന്ന കേരള കോണ്‍ഗ്രസ് നേതാവ് പി.എം.മാത്യുവിന്‍റെ പരാമര്‍ശം വ്യക്തിപരമാണ്. പാര്‍ട്ടിക്ക് അതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് നേതൃത്വത്തിന് ഒരു മുറുമുറുപ്പ് പോലും ഇല്ല എന്ന് വരുത്തി തീർക്കാനുള്ള വ്യഗ്രതയാണ് ചാഴിക്കാടന്റെ വാക്കുകളിൽ തെളിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ചാഴിക്കാടന്റെ പ്രസ്താവന കേരളാ കോൺഗ്രസ് പാർട്ടിയുടെയും നേതൃത്വത്തിന്റെയും പിണറായിയോടും സിപിഎമ്മിനോടും ഉള്ള പൂർണ്ണ അടിമത്ത്വത്തിന്റെ പ്രതിഫലനമാണെന്ന് വ്യക്തമാണ്. പുറമേ മുന്നണിയോട് അധിക സീറ്റ് ആവശ്യപ്പെടും വിലപേശും എന്നെല്ലാം കേരള കോൺഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും യാഥാർത്ഥ്യം അതല്ല എന്ന് വിലയിരുത്തിയേ പറ്റൂ. കെ എം മാണിയുടെ ആത്മകഥ പ്രകാശനത്തിന് മുഖ്യമന്ത്രിക്ക് വേദിയൊരുക്കുന്ന കേരള കോൺഗ്രസ് അതിന് പിന്നാലെ തന്നെ ചാഴിക്കാടനെ കൊണ്ട് ഇത്തരം ഒരു പ്രസ്താവന ഇറക്കിച്ചത് മുഖ്യമന്ത്രിക്ക് അവശേഷിക്കുന്ന ചെറിയ നീരസം പോലും ഒഴിവാക്കാനുള്ള തത്രപ്പാടാണ് എന്നെ വിലയിരുത്താനാവൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക