മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് കെ എസ് ചിത്ര. ചിത്രയെപ്പോലെതന്നെ മികച്ചൊരു പാട്ടുകാരിയാണ് സഹോദരി ബീനയും. എന്നാല്‍ തൻറേതായ സ്വകാര്യതയില്‍ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ബീന. ചേച്ചിക്ക് വേദിയില്‍ പാടാൻ പേടിയാണെന്നും വല്ലപ്പോഴുമെങ്കിലും പാടുന്നുണ്ടെങ്കില്‍ അത് തന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നും ചിത്ര മുൻപ് പറഞ്ഞിട്ടുണ്ട്.

ചിത്രയുടെ അറുപതാം പിറന്നാളിനായിരുന്നു ബീന കാമറയ്ക്ക് മുൻപിലെത്തിയത്. തന്റെ ബേബിയാണ് ചിത്ര എന്നും ചിത്ര പാടുന്നത് കേട്ടിരിക്കാനും നന്നായി വരാൻ പ്രാര്ഥിക്കാനുമാണ് തനിക്ക് കൂടുതല്‍ ഇഷ്ടം എന്ന് ബീന അന്ന് പറഞ്ഞിരുന്നു. യൂണിവേഴ്സിറ്റി കലോത്സവത്തിൽ അഞ്ചുവർഷം തുടർച്ചയായി ലളിതഗാനത്തിനും ഒന്നാം സാമ്മാനം നേടിയ വ്യക്തിയാണ് കെ എസ് ചിത്രയുടെ സഹോദരി ബീന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോൾ വൈറലാകുന്നത് ഇവരുടെ മറ്റൊരു വീഡിയോ ആണ്. കെ എസ് ചിത്രയോടൊപ്പം വേദിയിലേക്ക് വരാൻ ഒരു സംഗീത പരിപാടിക്കെതിരെ അവതാരക സഹോദരി ബീനയെ ക്ഷണിക്കുന്നതാണ് വീഡിയോ. എന്നാൽ ഇതിന് തയ്യാറാകാതെ ബീന മുഖം പൊത്തി ഇരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. വീഡിയോ ചുവടെ കാണാം.

കെ എസ് ചിത്ര വിളിച്ചിട്ടും വേദിയിൽ കയറാതെ ചേച്ചി കെ എസ് ബീന | KS Chithra | KS Beena #kschithra #ksbeena #singers

Posted by Kaumudy on Friday, 29 December 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക