
ന്യൂഡല്‍ഹി: ക്രോസ് ജെന്‍ഡര്‍ മസാജിന് വിലക്കേര്‍പ്പെടുത്തിയ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈകോടതി. മസാജ് പാര്‍ലറുകളുടെ നിരോധനവും ലൈംഗികവൃത്തിയും തമ്മില്‍ ബന്ധമില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്നേരത്തെ ലൈംഗികവൃത്തി തടയുകയെന്ന ലക്ഷ്യംമുന്‍നിര്‍ത്തി പുരുഷന്‍മാര്‍ക്ക് സ്ത്രീകള്‍ മസാജ് സേവനം നല്‍കുന്നത് ഡല്‍ഹി സര്‍ക്കാര്‍ തടഞ്ഞിരുന്നു. സ്ത്രീകള്‍ക്ക് പുരുഷന്‍മാര്‍ മസാജ് നല്‍കുന്നതിനും വിലക്കുണ്ടായിരുന്നു. ഇതാണ് ഹൈകോടതി ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.
ഡല്‍ഹിയിലെ സ്പാ ഉടമകള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. നയം രൂപീകരിക്കുമ്ബാള് മസാജ് പാര്‍ലറുകളിലെ തൊഴിലാളികളെ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് ജസ്റ്റിസ് രേഖ പാലി പറഞ്ഞു. മസാജ് പാര്‍ലറുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പെട്ടെന്ന് തൊഴില്‍ നഷ്ടമായാല്‍ അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു.