ഏതാനും നാളുകളായി ഇന്ത്യയുടെ പലഭാഗത്തും വന്യമൃഗങ്ങളുടെ ആക്രമണം സംബന്ധിച്ച നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കാട് വിട്ട് ജനവാമേഖലയിലെത്തുന്ന ഇവ മനുഷ്യ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. കേരളത്തില്‍ കടുവയും, കരടിയും, പുലിയും അടക്കമുള്ള ഘോരമൃഗങ്ങളാണ് ആളുകളുടെ ജീവന്‍ അപഹരിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് ഇന്നും പ്രായോഗിക പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് മറ്റൊരു വാസ്തവം.

മനുഷ്യ ജീവന്‍ പൊലിയുമ്ബോഴും വനംവകുപ്പ് അടക്കമുള്ളവര്‍ വന്യമൃഗങ്ങളെ ന്യായീകരിച്ചുക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല ഉത്തര്‍പ്രദേശ് അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും സമാനമായ സംഭവങ്ങളാണ് പുറത്തുവന്നത്. ഇതിന് ഉദാഹരണമാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ. ജനവാസമേഖലയില്‍ അപ്രതീക്ഷിമായി എത്തിയ കടുവ ഒരു മതിലില്‍ കിടന്ന് ഉറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉത്തര്‍പ്രദേശിലെ കലിംഗനഗരിലെ അട്‌കോനയില്‍ ഇന്നലെ പുലര്‍ച്ചെ 2 മണിക്കാണ് സംഭവം. ഈ ഗ്രാമത്തിലെ കര്‍ഷകനായ സിന്ധു സിംഗ് നായ്ക്കള്‍ അസാധാരണമായി കുരയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് അതിരാവിലെ വീട്ടിന് പുറത്ത് ഇറങ്ങി നോക്കിയത്. എന്നാല്‍ കണ്ട കാഴ്ചയാകട്ടെ ഒത്ത ഒരു സുന്ദരന്‍ ബംഗാള്‍ കടുവ തന്റെ വീട്ട് മതിലില്‍ കയറി സുഖമായി ഇരിക്കുന്നു. സിന്ധുവിന്റെ ആദ്യത്തെ അമ്ബരപ്പ് മാറിയപ്പോള്‍ വാര്‍ത്ത കാട്ട് തീ പോലെ പടര്‍ന്നു. മിനിറ്റുകള്‍ക്കുള്ളില്‍ ഗ്രാമവാസികള്‍ സിന്ധുവിന്റെ വീടിന് ചുറ്റും കൂടി. ചിലര്‍ മരങ്ങള്‍ക്ക് മുകളിലും മറ്റ് ചിലര്‍ വീടുകളുടെ ടെറസുകളിലും സുരക്ഷിതരായി ഇരിപ്പുറപ്പിച്ചു. ചുറ്റും കൂടിയ ജനങ്ങളുടെ ശബ്ദകോലാഹലങ്ങള്‍ക്കിടയിലും ഉറക്കം വന്ന കടുവ വളരെ ശാന്തനായി ആ മതിലിന് പുറത്ത് കിടന്ന് ഉറക്കം ആരംഭിച്ചു.

കടുവ വളരെ ശാന്തനായിരുന്നുവെന്ന് ഈടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്തു. നേരം പുലരുന്നത് വരെ ഗ്രാമവാസികള്‍ക്ക് കാഴ്ചയ്ക്ക് അരങ്ങായി കടുവ ആ മതിലിന് മുകളില്‍ സ്വസ്ഥനായി ഇരിപ്പുറപ്പിച്ചു.കടുവ കാണാന്‍ വന്നവര്‍ മൊബൈലുകള്‍ ഓണ്‍ ചെയ്ത് കടുവയുടെ വിവിധ പോസിലുള്ള വീഡിയോകളും ഫോട്ടോകളും പകര്‍ത്തി. ഇതിനിടെ ആരോ വിളിച്ച്‌ പറഞ്ഞതനുസരിച്ച്‌ വനംവകുപ്പും എത്തി. ഏതാണ്ട് പത്ത് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവില്‍ കടുവയെ മയക്ക് വെടിവച്ച്‌ പിടികൂടി പിലിഭിത് കടുവാ സങ്കേതത്തിലേക്ക് തന്നെ തുറന്ന് വിട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കടുവ അക്രമണകാരിയായിരുന്നെങ്കില്‍ ഗ്രാമത്തില്‍ വലിയ അപകടം സംഭവിച്ചേനെ. വീഡിയോകളില്‍ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളും കടുവയ്ക്ക് ചുറ്റും കൂടി നില്‍ക്കുന്നത് കാണാം. കെട്ടിടങ്ങളുടെ ടെറസിലും മതിലിന് ഇരുപുറവുമായി നൂറ് കണക്കിന് മനുഷ്യരാണ് കടുവയെ കാണാനായി എത്തിയത്. കടുവ വളരെ ശാന്തനായി തന്നെ കാണാനെത്തിയ മനുഷ്യരെ കണ്ടിരുന്ന് അങ്ങ് ഉറങ്ങിപ്പോയി. കടുവ ശാന്തനായി ഇരുന്നു എന്നത് കൊണ്ട് മാത്രമാണ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക