ഡയാന രാജകുമാരിയുടെ പ്രശസ്‌തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റര്‍ ലേലത്തിന്. ന്യൂയോര്‍ക്ക് ആസ്ഥാനമായ സോത്ത്ബീസ് എന്ന ആര്‍ട്ട് കമ്ബനിയാണ് ലേലം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഓഗസ്റ്റ് 31നും സെപ്‌റ്റംബര്‍ 14നുമിടെയാണ് ലേലം. ഓണ്‍ലൈൻ വഴിയും ലേലത്തില്‍ പങ്കെടുക്കാം. 65 ലക്ഷം രൂപയാണ് ആദ്യ വിലയായി സ്വറ്ററിന് നിശ്ചയിച്ചിരിക്കുന്നത്.

1981ലാണ് ഡയാന രാജകുമാരി ഈ സ്വറ്റര്‍ ആദ്യമായി അണിയുന്നത്. 19-ാം വയസില്‍ വിവാഹത്തിന് ഒരു മാസം മുൻപ് ചാള്‍സ് രാജകുമാരനൊപ്പം ഒരു പോളോ മത്സരത്തിന് വന്നപ്പോഴായിരുന്നു അത്. ചുവപ്പില്‍ നിറയെ വെളുത്ത ആട്ടിൻ കുട്ടികളാണ് ഉള്ളത്. ഇതില്‍ ഒരു ആട്ടിൻ കുട്ടി കറുത്ത നിറത്തിലാണ്. രാജകുടുംബാംഗങ്ങളില്‍ നിന്നും എപ്പോഴും വ്യത്യസ്തമായ ഡയാനയുടെ വ്യക്തിത്വമാണ് ഡിസൈന് പിന്നില്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാലി മ്യൂര്‍, ജൊവാന്ന ഒസ്ബോണ്‍ എന്നിവരാണ് ഡയാന രാജകുമാരിക്ക് വേണ്ടി സ്വറ്റര്‍ ഡിസൈൻ ചെയ്‌തത്. പഴയ ചില ഡിസൈനുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ഡയാന രാജുമാരിയുടെ ബ്ലാക്ക് ഷീപ് സ്വറ്റര്‍ കിട്ടിയതെന്ന് സോത്ത്ബീസ് അറിയിച്ചു. സ്വറ്ററിന് ചെറിയ കേടുപാട് ഉണ്ടായപ്പോള്‍ അതു ശരിയാക്കാൻ ഡിസൈനര്‍മാര്‍ക്ക് തിരിച്ചയച്ചിരുന്നു. എന്നാല്‍ പുതിയ സ്വറ്ററാണ് ഡിസൈനര്‍മാര്‍ അന്ന് രാജകുടുംബത്തിലേക്ക് അയച്ചത്. പിന്നീട് പഴയത് ഒരു പെട്ടിയില്‍ സൂക്ഷിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ലേലത്തിന് വെക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക