2023 ഐപിഎല്‍ സീസണ് മുന്നോടിയായി ഈ ഡിസംബറില്‍ താരലേലം നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 16ന് ബെംഗളൂരുവില്‍ വെച്ചാണ് ലേലം നടക്കുക. നേരത്തെ 2022ല്‍ ഫെബ്രുവരിയില്‍ നടന്ന മേഗാ ലേലവും ബെംഗളൂരുവില്‍ വെച്ചായിരുന്നു നടത്തിയിരുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഈ സീസണ്‍ മുതല്‍ ഫോം- എഫേ ഫോര്‍മാറ്റുകളിലേക്ക് മത്സരങ്ങള്‍ തിരിച്ചെത്തും. മാര്‍ച്ച്‌ അവസാനത്തോടെയാകും ടൂര്‍ണമെന്റ് ആരംഭിക്കുക. ഇത് രണ്ടാം തവണയാണ് ബിസിസിഐ ഒരു വര്‍ഷം രണ്ട് ലേലത്തിനൊരുങ്ങുന്നത്. 2018ലാണ് ഇത്തരത്തില്‍ മുമ്ബ് ലേലം സംഘടിപ്പിച്ചത്. ഒരു ടീമിന് ലേലത്തില്‍ ഉപയോഗിക്കാവുന്ന തുക 90 കോടിയില്‍ നിന്ന് 95 കോടിയായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അടുത്ത മാസത്തോടെ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക ടീമുകള്‍ പുറത്തുവിടും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ലേലത്തിലെ ശ്രദ്ധാ കേന്ദ്രമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ധോണി തന്നെയാകും ഈ സീസണിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുക. ഗുജറാത്ത് ടൈറ്റന്‍സാണ് നിലവിലെ ഐപിഎല്‍ ചാംപ്യന്‍മാര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക