അധോലോകകുറ്റവാളി ദാവൂദ്‌ ഇബ്രാഹിമിന്റെ ഉടമസ്‌ഥതയിലുള്ള, 15,000 രൂപ മാത്രം അടിസ്‌ഥാനവിലയുള്ള കൃഷിയിടം ലേലത്തില്‍ പോയതു രണ്ടു കോടി രൂപയ്‌ക്ക്‌. മഹാരാഷ്‌ട്രയിലെ രത്‌നഗിരി ജില്ലയിലുള്ള മുംബേക്‌ ഗ്രാമത്തിലുള്ള നാലു കൃഷിഭൂമികളാണ്‌ ലേലത്തില്‍വച്ചത്‌. നാലു പ്ലോട്ടുകള്‍ക്കും കൂടി കൂടി മൊത്തം അടിസ്‌ഥാന വില 19.22 ലക്ഷം രൂപ മാത്രമാണു കണക്കാക്കിയിരുന്നത്‌.

ലേലനടപടികള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടെണ്ണം മാത്രമാണു ലേലത്തില്‍ പോയത്‌. രണ്ടു വലിയ ഭൂമികള്‍ ഏറ്റെടുക്കാന്‍ ആരും വന്നില്ല. 1,730 ചതുരശ്ര മീറ്ററും 1.56 ലക്ഷം രൂപ റിസര്‍വ്‌ വിലയുമുള്ള ഭൂമിക്ക്‌ 3.28 ലക്ഷം രൂപ ലഭിച്ചു. എന്നാല്‍, 170.98 ചതുരശ്ര മീറ്റര്‍ മാത്രമുള്ള, 15,000 രൂപ അടിസ്‌ഥാനവിലയുള്ള ഭൂമിക്കാണു കണ്ണഞ്ചിപ്പിക്കുന്ന വില ലഭിച്ചത്‌. 2.01 കോടി രൂപ.അഭിഭാഷകനായ അജയ്‌ ശ്രീവാസ്‌തവയാണ്‌ ഈ ഭൂമി വാങ്ങിയത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദാവൂദ്‌ ജനിച്ച വീടുള്‍പ്പെടെ മൂന്നു വസ്‌തുക്കള്‍ ശിവസേന മുന്‍നേതാവ്‌ കൂടിയായ അജയ്‌ ശ്രീവാസ്‌തവ നേരത്തെ വാങ്ങിയിരുന്നു. 2001-ല്‍ മുംബൈയിലെ രണ്ട്‌ കടകളുടെയും 2020 ല്‍ വീടിന്റെയും ലേലമാണു ശ്രീവാസ്‌തവ ജയിച്ചത്‌. കടകളുടെ ലേലം കേസില്‍ കുടുങ്ങിയിരിക്കുകയാണ്‌. എന്നാല്‍, വീടിന്റെ ഉടമസ്‌ഥാവകാശം ഉടന്‍ ലഭിക്കുമെന്നാണു സൂചന. അവിടെ ഒരു സനാതന ധര്‍മ പാഠശാല തുടങ്ങാനാണു തീരുമാനമെന്നും ഇതിനായി സനാതന ധര്‍മ പാഠശാലാ ട്രസ്‌റ്റ്‌ രൂപീകരിച്ചിട്ടുണ്ടെന്നും അജയ്‌ ശ്രീവാസ്‌തവ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക