അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കറാച്ചിയിലാണ് താമസിക്കുന്നതെന്നും വീണ്ടും വിവാഹിതനാണെന്നും വെളിപ്പെടുത്തല്‍. ദാവൂദിന്റെ സഹോദി ഹസീന പാര്‍ക്കറിന്റെ മകന്‍ അലിഷാ ഇബ്രാഹിം പാര്‍ക്കറാണ് ദേശീയ അന്വേഷണ ഏജന്‍സിയോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിയിലെ അബ്ദുല്ല ഗാസി ബാബ ദര്‍ഗയ്ക്ക് സമീപമുള്ള പ്രതിരോധ മേഖലയിലാണ് ദാവൂദ് ഇബ്രാഹിം താമസിക്കുന്നതെന്ന് റിപ്പോര്‍ട്ട്.

ദാവൂദ് പുനര്‍വിവാഹം കഴിച്ചുവെന്നും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ പത്താന്‍ സ്വദേശിയാണെന്നും സഹോദരി പുത്രന്‍ എന്‍.ഐ.എക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ഭീകരാക്രമണത്തിന് ഫണ്ട് നല്‍കിയ കേസിലാണ് എന്‍ഐഎ അലിഷാ ഇബ്രാഹിം പാര്‍ക്കറെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ദാവൂദ് തന്റെ ആദ്യ ഭാര്യ മെഹ്ജബീനുമായി വിവാഹമോചനം നേടിയിട്ടില്ല. വിവാഹമോചന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കാനാണെണെന്നും മുംബൈയിലുള്ള ബന്ധുക്കളുമായി ദാവൂദ് ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വര്‍ഷം ദുബായില്‍ വെച്ചാണ് അലിഷ മെഹ്ജബീനെ താന്‍ കണ്ടതെന്നും അലിഷാ ഇബ്രാഹിം പറഞ്ഞു.ആഗോള തീവ്രവാദ ശൃംഖലയും രാജ്യാന്തര ക്രിമിനല്‍ സംഘവും നടത്തുന്നതായി ആരോപിച്ച്‌ ദാവൂദ് ഇബ്രാഹിമിനും ഇയാളുടെ കൂട്ടാളി ഛോട്ടാ ഷക്കീലിനും ഡി കമ്ബനിയിലെ മറ്റ് മൂന്ന് അംഗങ്ങള്‍ക്കുമെതിരെ എന്‍ഐഎ കഴിഞ്ഞ വര്‍ഷം മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക