ആപ്പിള്‍ സ്‌ഥാപകന്‍ സ്‌റ്റീവ്‌ ജോബ്‌സിന്റെ ചെരിപ്പ്‌ ലേലത്തിന്‌. പ്രതീക്ഷിക്കുന്ന തുക 64 ലക്ഷം രൂപയാണ്. 1970-80 കളിലാണ്‌ അദ്ദേഹം ഈ ചെരുപ്പ്‌ ഉപയോഗിച്ചതെന്നാണു നിഗമനം. ജോബ്‌സിന്റെ ജീവനക്കാരനായിരുന്ന മാര്‍ക്‌ ഷെഫാണു ജോബ്‌സ്‌ ഉപേക്ഷിച്ച ചെരിപ്പുകള്‍ സൂക്ഷിച്ചു വെച്ചിരുന്നത്.

ഈ ചെരിപ്പുകള്‍ പലസ്‌ഥലങ്ങളില്‍ പ്രദര്‍ശനത്തിനു വച്ചിരുന്നതായി ജൂലിയന്‍ ഓക്ഷന്‍സിന്റെ കുറിപ്പിലുണ്ട്‌. ഇറ്റലി, ജര്‍മനി ജര്‍മനി എന്നിവിടങ്ങളിലും പ്രദര്‍ശനത്തിനുവച്ചിട്ടുണ്ട്‌. 2016 ലും ജോബ്‌സിന്റെ ചെരിപ്പുകള്‍ ലേലത്തിനു വച്ചിരുന്നു. 2.73 ലക്ഷം രൂപയാണ്‌ അന്നു ലഭിച്ചത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക