ദാവൂദ് ഇബ്രാഹിമിന്റെ ബാല്യകാല വസതി വെള്ളിയാഴ്ച ലേലം ചെയ്യും. മഹാരാഷ്‌ട്രയിലെ രത്നഗിരിയില്‍ ദാവൂദ് ജനിച്ച വളര്‍ന്ന വീടാണ് ലേലത്തിന് വെക്കുന്നത്. ഇത് കൂടാതെ ദാവൂദിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റ് മൂന്ന് സ്വത്തുക്കളും ലേലം ചെയ്യുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കള്ളക്കടത്തുകാരുടെയും വിദേശനാണ്യവിനിമയ ചട്ടം ലംഘിച്ചവരുടെയും സ്വത്ത് കണ്ടുകെട്ടല്‍ നടപടി ശക്തമാക്കിയിരിക്കുകയാണ് കേന്ദ്രആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായാണ് ദാവൂദിന്റ സ്വത്ത് കണ്ടുകെട്ടിയത്. നാല് വസ്തുവകകളും രത്‌നഗിരിയിലെ കാര്‍ഷിക മേഖലയാണ് സ്ഥിതി ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനുവരി അഞ്ചിന് മുംബൈയിലാണ് ലേലം നടക്കുക. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ദാവൂദിന്റെയും കുടുംബത്തിന്റെയും 11 വസ്തുക്കളാണ് കണ്ടുകെട്ടി ലേലം ചെയതത്. കുടുംബത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റ് 4.53 കോടി രൂപയാക്കാണ് ലേലം പോയത്. കൂടാതെ 3.53 കോടി രൂപയുടെ ആറ് ഫ്‌ളാറ്റുകള്‍, 3.52 കോടി രൂപയ്‌ക്ക് ഗസ്റ്റ് ഹൗസ് എന്നിവയും ലേലം ചെയതിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക