ആറ്റിങ്ങലില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം. ആലങ്കോടു ജംഗ്ഷനില്‍ വച്ചാണ് സംഘര്‍ഷമുണ്ടായത്. റോഡിന്‍റെ വശങ്ങളിലായി യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയപ്പോള്‍ ഇവര്‍ കരിങ്കൊടി വീശി.

ഇതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തുകയായിരുന്നു. എന്നാൽ പതിവ് ശൈലിയിൽ പിന്തിരിഞ്ഞോടാതെ യൂത്ത് കോൺഗ്രസ് ഒറ്റക്കെട്ടായി നിന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രതിരോധിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരിച്ചടി തുടങ്ങിയപ്പോൾ പിടിച്ചുനിൽക്കാനാവാതെ ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസിന്റെ പിന്നിലേക്ക് പിൻവാങ്ങി വെല്ലുവിളി തുടർന്നു. വിട്ടുകൊടുക്കാൻ ഒരുക്കമില്ലാതിരുന്ന യൂത്ത് കോൺഗ്രസുകാർ പോലീസ് വലയം ഭേദിച്ചും ഡിവൈഎഫ്ഐ പ്രവർത്തകരെ കൈകാര്യം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആറ്റിങ്ങലിലും മുഖ്യമന്ത്രിക്ക് കരിങ്കൊടി. പ്രതിരോധിക്കാൻ എത്തിയ ഡിവൈഎഫ്ഐക്കാരെ അടിച്ചോടിച്ച് യൂത്ത് കോൺഗ്രസ്. ദൃശ്യങ്ങൾ കാണാം.

Posted by Kerala Speaks Online on Wednesday, 20 December 2023

തുടര്‍ന്ന് പോലീസ് ലാത്തിവീശി. സംഘര്‍ഷമുണ്ടാക്കിയവരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെയാണ് സംഘർഷ സാഹചര്യത്തിന് അയവ് വന്നത്. മുഖ്യമന്ത്രിയുടെ നവ കേരള യാത്ര കൊല്ലം കഴിഞ്ഞ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചതോടെ കോൺഗ്രസും യൂത്ത് കോൺഗ്രസും സമ്പൂർണ്ണ ശൈലി മാറ്റമാണ് പ്രതിഷേധമുറയിൽ കൊണ്ടുവന്നിരിക്കുന്നത്. അടിച്ചാൽ തിരിച്ചടിക്കും എന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെയും, പ്രതിപക്ഷ നേതാവിന്റെയും വാക്കുകൾ അക്ഷരാർത്ഥത്തിൽ പ്രവർത്തകർ ഏറ്റെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക