ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് പണം അനുവദിച്ചത്. 4 സ്റ്റാഫുകളുടെ ശമ്ബളം ഉള്‍പ്പെടെയാണ് പണം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ മാസം വരെ ഓണറേറിയം അനുവദിച്ചിരുന്നു. ബാക്കി തുക അനുവദിച്ചാണ് ഉത്തരവിറങ്ങിയത്.
മുൻ കേന്ദ്ര ഭക്ഷ്യമന്ത്രി കൂടിയായ പ്രൊഫ കെവി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിന് പുറമെ മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ദില്ലിയില്‍ പ്രൊഫ കെവി തോമസിനായി നിയമിച്ചിട്ടുണ്ട്. ശമ്ബളം വേണ്ടെന്ന് കെവി തോമസ് പറഞ്ഞതിനെ തുടര്‍ന്നാണ് ഓണറേറിയം അനുവദിച്ചത്.
കോണ്‍ഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിക്കുന്ന തോമസിന് 2023 ജനുവരി 18നാണ് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. നേരത്തെ ഓണറേറിയം അനുവദിച്ചത് വിവാദമായിരുന്നു. എന്നാലിത് വിവാദമാക്കേണ്ടെന്ന നിലപാടായിരുന്നു കെവി തോമസ് സ്വീകരിച്ചിരുന്നത്.