വിദ്യാര്‍ഥിനിക്ക് വാട്സാപ്പില്‍ അപകീര്‍ത്തിരമായ സന്ദേശമയച്ച മെഡിക്കല്‍ കോളജ് അധ്യാപകനെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ അധ്യാപകനെയാണ് അന്വേഷണവിധേയമായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെൻഡ് ചെയ്തത്. അധ്യാപകനെതിരേ വിദ്യാര്‍ഥിനിയും കോളജ് യൂണിയനും പ്രിൻസിപ്പലിന് പരാതി നല്‍കിയിരുന്നു.

പരാതിയില്‍ മെഡിക്കല്‍ കോളജിലെ ആഭ്യന്തര അന്വേഷണ സമിതി പ്രാഥമിക അന്വേഷണം നടത്തി ഡി.എം.ഇക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് നടപടി. അധ്യാപകൻ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഇത്തരം സന്ദേശം അയച്ചിട്ടുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ കോളജ് യൂണിയൻ അന്വേഷിക്കുന്നുണ്ട്. പരാതി മെഡിക്കല്‍ കോളജ് പൊലീസിനും കൈമാറിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക