കോട്ടയം എം പി തോമസ് ചാഴികാടനെ നവകേരള സദസ്സ് വേദിയില്‍ അവഹേളിച്ച് മുഖ്യമന്ത്രി. തന്റെ സ്വാഗത പ്രസംഗത്തിൽ പാലാ നേരിടുന്ന വികസന പ്രശ്നങ്ങളുടെ നീണ്ട നിര തന്നെയാണ് ചാഴികാടൻ അവതരിപ്പിച്ചത്. ഇത് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു.പരാതി സ്വീകരിക്കലല്ല നവകേരള സദസിൻ്റെ ഉദ്ദേശ്യമെന്ന് തുറന്നടിച്ച മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ട കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടില്ല എന്നും പരിഹസിച്ചു.

സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനങ്ങളെ കാണുന്നത്. കേന്ദ്ര അവഗണനയും നാടിൻ്റെ അവശ്യങ്ങളും ഉയര്‍ത്തിയാണ് യാത്ര. ചാഴികാടന് മനസിലാകാതെ പോയത് നിര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലായിലെ സ്വാഗത പ്രസംഗത്തില്‍ പരിഹരിക്കേണ്ട വിവിധ വിഷയങ്ങള്‍ ചാഴികാടൻ ഉന്നയിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാഴികാടന്റെ പ്രസംഗം നീണ്ടപ്പോൾ തന്നെ മുഖ്യമന്ത്രി അസ്വസ്ഥനായിരുന്നു. മന്ത്രിസഭയിലെ കേരള കോൺഗ്രസ് പ്രതിനിധിയായ റോഷി അഗസ്റ്റിൻ വഴി പ്രസംഗം വേഗം അവസാനിപ്പിക്കുവാൻ അദ്ദേഹം നിർദ്ദേശം നൽകി. പാർട്ടിയുടെ പ്രധാന നേതാവും മാസങ്ങൾക്കകം നടക്കേണ്ട പാർലമെന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായ തോമസ് ചാഴികാടൻ മുഖ്യമന്ത്രിയിൽ നിന്ന് കടുത്ത അവഹേളനം പരസ്യമായി നേരിടുമ്പോൾ വേദിയിൽ ഇഭ്യൻ ആയിരിക്കുവാൻ മാത്രമേ പാർട്ടി ചെയർമാൻ ജോസ് കെ മാണിക്ക് കഴിഞ്ഞുള്ളൂ. മുഖ്യമന്ത്രി ചാഴികാടനെ അവഹേളിക്കുന്ന പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെയുള്ള വീഡിയോയിൽ കാണാം.

സ്വന്തം തട്ടകത്തിൽ ഇളിഭ്യരായി ആയി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം

യുഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തിയപ്പോൾ ജോസ് കെ മാണി വിഭാഗത്തിന് ഉണ്ടായ പരിഗണനക്കുറവിന്റെ നേർക്കാഴ്ചയായി മാറി പാലായിലെ നവകേരള വേദി. പാലായിൽ നിരവധി വികസന പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും അത് തങ്ങളുടെ പാർട്ടി ചെയർമാൻ നിർദ്ദേശിക്കുന്ന ആണെന്നും ഉള്ള പ്രചരണമാണ് കേരള കോൺഗ്രസുകാർ അടഴിച്ചു വിട്ടിരുന്നത്. സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം പുനരുദ്ധാരണത്തിന് മുഖ്യമന്ത്രി എട്ടു കോടി അനുവദിച്ചു കൊണ്ടുള്ള പാക്കേജ് പ്രഖ്യാപിക്കും എന്ന പ്രചരണത്തിലൂടെയാണ് സ്റ്റേഡിയത്തിൽ പരിപാടി നടത്തുന്നതിന് സ്പോർട്സ് സംഘടനകൾക്കുള്ള എതിർപ്പിന് ഇവർ അതിജീവിക്കാൻ ശ്രമിച്ചത്. എന്നാൽ കേരള കോൺഗ്രസ് പ്രചരണം പോലെ ഒന്നുമല്ല കാര്യങ്ങൾ എന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. സിപിഎമ്മിന് ഒപ്പം നിന്നാൽ കേരള കോൺഗ്രസിന് എന്ത് സംഭവിക്കും എന്ന് വ്യക്തമാക്കി കൊടുക്കുന്ന സന്ദേശമായിരുന്നു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കേരള കോൺഗ്രസ് പ്രതിനിധിക്ക് കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ എന്ത് സംഭവിക്കും എന്നും ഇതിൽനിന്ന് ഏകദേശം മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക