പിഴനടപടികളുടെ എണ്ണം കുറവാണെന്ന് കാണിച്ച്‌ മോട്ടോര്‍ വാഹന വകുപ്പില്‍ സസ്‌പെന്‍ഷന്‍. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് റീജനല്‍ ഓഫിസിലെ എ.എം.വി.ഐ രഥുന്‍ മോഹനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഉന്നത ഉദ്യോഗസ്ഥന്റെ അനധികൃത നടപടിക്കെതിരെ കോടതിയെ സമീപിച്ചതിന്റെ പ്രതികാര നടപടിയാണ് രഥുന്‍ മോഹന്റെ സസ്‌പെന്‍ഷന്‍ എന്നാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആക്ഷേപം.

എ.എം.വി.ഐ രഥുന്‍ മോഹന്‍ 2023 ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ യഥാക്രമം 110, 162, 200 കേസുകള്‍ മാത്രമേ തയാറാക്കിയിട്ടുള്ളൂവെന്നാണ് സസ്‌പെന്‍ഷനിന് കാരണമായി പറയുന്നത്.മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അനാവശ്യമായി കേസെടുക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നുവെന്ന ആക്ഷേപം സാധൂകരിക്കുന്നതാണ് സസ്‌പെന്‍ഷന്‍ ഉത്തരവിലെ വിശദീകരണം. രഥുന്‍ മോഹന്‍ ഏപ്രിലിലും 213 ഇ-ചലാനുകള്‍ മാത്രമേ തയാറാക്കിയിട്ടുള്ളൂവെന്നും വിലയിരുത്തി മെമ്മോ നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാമെന്ന വിശദീകരണത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലേക്ക് അയച്ചു. എന്നാല്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചതില്‍ യഥാക്രമം 200, 185 ഇ-ചലാനുകള്‍ മാത്രമേ തയാറാക്കിയുള്ളൂവെന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതായും അറിയിച്ചു. പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക