തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു വീണു പരിക്കേറ്റു. അപകടത്തില്‍ ഇടുപ്പെല്ലിന് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. സ്വന്തം നാടായ മേദക്കിലെ എര്‍റ വല്ലിയിലുള്ള വസതിയില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റ കെസിആറിനെ ഹൈദരാബാദിലെ സോമാജിഗുഡയിലുള്ള യശോദ ആശുപത്രിയില്‍ പ്രവേശിപ്പി‍ച്ചു.

ഇടുപ്പെല്ലിന്‍റെ ഇടത് ഭാഗത്തിന് ക്ഷതമേറ്റിട്ടുണ്ടെന്നും, ഈ ഭാഗം മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ വേണ്ടി വരുമെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധിക‍ൃതര്‍ അറിയിച്ചു. അതേസമയം ശസ്ത്രക്രിയക്ക് ശേഷം രണ്ട് മാസം പരിപൂര്‍ണ വിശ്രമം ആവശ്യമാണന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മക്കളായ കെടി രാമറാവുവും കെ കവിതയുമാണ് ആശുപത്രിയിലുള്ളത്. തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം കഴിഞ്ഞ മൂന്നുദിവസമായി തന്റെ വസതിയില്‍ വച്ച്‌ പ്രവര്‍ത്തകരും ജനങ്ങളുമായി ആശയവിനിമയം നടത്തിവരുകയായിരുന്നു അദ്ദേഹം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക