പാര്‍ലമെന്റില്‍ കാലുതെറ്റി വീണ് ശശി തരൂര്‍ എം പിയുടെ കാലിന് പരുക്കേറ്റു. തരൂര്‍ തന്നെയാണ് തന്റെ ഇടതുകാലിന് പരുക്കേറ്റ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. പരുക്കേറ്റു കിടക്കുന്ന ഫോടോയും അദ്ദേഹം പങ്കുവച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

വേദന മറന്ന് കുറച്ചുനേരം ഇരുന്നെങ്കിലും പിന്നീട് ആശുപത്രിയില്‍ പോകുകയായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഞാനിപ്പോള്‍ നിശ്ചലനായിരിക്കയാണ്. പരുക്കിനെ തുടര്‍ന്ന് ഈ ആഴ്ചയിലെ പരിപാടികള്‍ റദ്ദാക്കിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക