കേരളത്തിന് നാണക്കേടായി സ്ത്രീധന പീഡന മരണങ്ങളും ഗാര്‍ഹിക പീഡനങ്ങളും. ഏഴു വര്‍ഷത്തിനിടെ 92 മരണങ്ങളാണ് കേരളത്തില്‍ ഉണ്ടായത്. ഗാര്‍ഹിക പീഡന പരാതികള്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് വേറെയും. ഉത്രയും വിസ്മയയും ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് കേരളം ആഗ്രഹിച്ചു, ഇവര്‍ അനുഭവിച്ചത് വിവാഹ ശേഷമുള്ള പീഡനമാണെങ്കില്‍ ഷഹന എന്ന 26 വയസ്സ് മാത്രമുള്ള ഡോക്ടറെ, വിവാഹത്തിനുമുൻപ് തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യയിലേക്ക് തള്ളിവിട്ടു.

സംസ്ഥാനത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും, സ്ത്രീധന പീഡനങ്ങള്‍ക്ക് കുറവില്ല. കേരളത്തിന് അങ്ങേയറ്റം അപമാനകരമാണ് കണക്കുകള്‍. 2016- 25 മരണം; 2017- 12; 2018- 17; 2019- 8; 2020- 6; 2021- 9; 2022- 82023( ഒക്ടോബര്‍ വരെ) – 7 മരണങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ എടുത്തിരിക്കുന്ന കേസുകളുടെ കണക്ക് വേറെയുണ്ട്.2016- 3455; 2017- 2856; 2018- 2046; 2019- 2970; 2020 – 2707; 2021- 4997; 2022- 5019; 2023 ( ഒക്ടോബര്‍ വരെ) – 3997. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ അഭിമാനം കൊള്ളുന്നു എന്ന് അവകാശപ്പെടുന്ന പിണറായി സർക്കാരിൻറെ കാലത്തെ കണക്കുകളാണ് ഇവ ഇത് കേരളത്തിന് വളരെയധികം ലജ്ജാകരമാണെന്ന് പറയാതെ വയ്യ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക