ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷം നേതാക്കൾ ആഘോഷിച്ചത് വേറിട്ട രീതിയിൽ. ജനങ്ങൾക്ക് മദ്യക്കുപ്പിയും കോഴിയും സമ്മാനിച്ചാണ് ആഘോഷം പുതുമയുള്ളതാക്കിയത്. മുതിര്‍ന്ന ടിആര്‍എസ് നേതാവ് രാജനല ശ്രീഹരിയുടെ നേതൃത്വത്തിലാണ് മദ്യവും കോഴിയും വിതരണം ചെയ്തത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കെസിആറിന്റെയും മകന്റെയും കട്ടൗട്ടുകളിൽ മാലയിട്ട ശേഷമായിരുന്നു ആഘോഷം. ദേശീ‌യ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന കെസിആറിനു വേണ്ടി പ്രാർഥിക്കണമെന്നും നേതാക്കൾ ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. 200 കുപ്പികളും 200 കോഴികളുമാണ് വിതരണം ചെയ്തത്. ദസറ ആഘോഷത്തിന്‍റെ ഭാഗമായി മദ്യവിതരണം നടത്തിയതാണെന്നാണ് രാജനല ശ്രീഹരിയുടെ വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വർഷങ്ങളായി മൂന്നാം മുന്നണി സ്വപ്നങ്ങളുമായി സജീവമാണ് കെസിആർ. കോൺഗ്രസിനെ മാറ്റിനിർത്തി പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയാണ് റാവുവിന്റെ സ്വപ്നം. ഇതിനായി കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കെസിആർ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക