വിമാനത്താവളത്തിലെ (airport) സ്‌ക്രീനില്‍ വിമാനങ്ങളുടെ വിവരം കാത്തിരിക്കവെ നിങ്ങളുടെ മുന്നിലേക്ക് വാപൊളിച്ചുപോകുന്ന ദൃശ്യങ്ങള്‍ കയറിവന്നാലുള്ള അവസ്ഥ എങ്ങനെയുണ്ടാവും? ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒരു വിമാനത്താവളത്തിലെ സ്ക്രീനുകള്‍ ഹാക്ക് ചെയ്യപ്പെട്ട് അത്തരമൊരു ലജ്ജാകരമായ സാഹചര്യം ഉടലെടുത്തു. എന്താണ് സംഭവിച്ചതെന്നാല്‍, ഫെസിലിറ്റിയിലെ ഇലക്‌ട്രോണിക് ഡിസ്പ്ലേകള്‍ പരസ്യങ്ങള്‍ക്കും വിമാന വിവരങ്ങള്‍ക്കും പകരം അശ്ലീല സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി.

ബ്രസീലിലെ എയര്‍പോര്‍ട്ട് അതോറിറ്റി ഇന്‍ഫ്രാറോ ഫെഡറല്‍ പോലീസില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാന്റോസ് ഡുമോണ്ട് വിമാനത്താവളത്തിലെ അശ്ലീല പ്രദര്‍ശനം നിരവധി യാത്രക്കാരെ അസ്വസ്ഥരാക്കി. പലരും ഈ സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതില്‍ അമ്ബരന്നു. മറ്റുള്ളവര്‍ മുതിര്‍ന്നവര്‍ക്കുള്ള വീഡിയോ കാണുന്നതില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന തിരക്കിലായിരുന്നു. സംഭവത്തെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില വീഡിയോ ക്ലിപ്പുകളില്‍, ആളുകള്‍ ഡിസ്പ്ലേകള്‍ കണ്ട് ചിരിക്കുന്നതും കാണാം. വിവര സേവനങ്ങള്‍ മറ്റൊരു കമ്ബനിക്ക് ഔട്ട്‌സോഴ്‌സ് ചെയ്‌തിട്ടുണ്ടെന്നും അവരെ അറിയിച്ചിട്ടുണ്ടെന്നും എയര്‍പോര്‍ട്ട് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഞങ്ങളുടെ മീഡിയ സ്ക്രീനുകളില്‍ കാണിക്കുന്ന ഉള്ളടക്കം പരസ്യ അവകാശമുള്ള കമ്ബനികളുടെ ഉത്തരവാദിത്തമാണെന്ന് ഞങ്ങള്‍ ഊന്നിപ്പറയുന്നു,’ ഇന്‍ഫ്രാറോ പറഞ്ഞു. പങ്കാളികള്‍ അവരുടേതായ പ്രസിദ്ധീകരണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. ഇന്‍ഫ്രാറോയുടെ ഫ്ലൈറ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവുമായി ഇതിന് ഒരു ബന്ധവുമില്ല എന്നും പ്രസ്താവനയില്‍ പറയുന്നു. പ്രശ്‌നം പരിശോധിക്കാന്‍, ഹാക്ക് ചെയ്ത സ്‌ക്രീനുകള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ചെയ്‌തതായും പരാമര്‍ശിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക